Unknown
അൺനോൺ (2006)

എംസോൺ റിലീസ് – 1433

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Simon Brand
പരിഭാഷ: ആദം ദിൽഷൻ
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി
Subtitle

1341 Downloads

IMDb

6.4/10

Movie

N/A

ഒരു വെയർ ഹൗസിൽ അബോധാവസ്ഥയിൽ നിന്നും ഉണരുന്ന അഞ്ചുപേരെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഭാഗികമായ ഓർമ്മകൾ ഇടക്ക് കടന്നു വരുന്നതല്ലാതെ അവരാരാണെന്നോ എങ്ങിനെ അവിടെയെത്തിപ്പെട്ടെന്നോ അവർക്കറിയില്ല. അതിലൊരാൾക്ക് വെടിയേറ്റിരുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളെല്ലാം വിഫലമാകുന്നു. ഇതേ സമയത്തുതന്നെ സമ്പന്നനായ ഒരു ബിസിനസ്സ്മാനെ തട്ടിക്കൊണ്ടുപോയതിന്റെ പുറകെയാണ് പോലീസ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട പണം കൊടുത്തെങ്കിലും കുറ്റവാളികൾ അതുകൊണ്ട് വിദഗ്ധമായി മുങ്ങി. അവരെ രണ്ടുപോലീസുകാർ പിന്തുടരുന്നുണ്ടെങ്കിലും ഇടക്കുവച്ച് അവർ മിസ്സാകുന്നു. പിരിമുറുക്കങ്ങളോടുകൂടി മുന്നോട്ടുപോകുന്ന സിനിമ അവസാന നിമിഷം നല്ലൊരു ട്വിസ്റ്റോടുകൂടി അവസാനിക്കുന്നു.