എം-സോണ്‍ റിലീസ് – 1453
ത്രില്ലർ ഫെസ്റ്റ് – 60
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Marc Forster |
പരിഭാഷ | മുജീബ് സി പി വൈ |
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
2005 ഇൽ മാർക്ക് ഫോസ്റ്ററിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് സ്റ്റേ. ഒരു വാഹനാപകടത്തോടെയാണ് സിനിമ തുടങ്ങുന്നത്. ആത്മഹത്യാവാസനയുള്ള ഹെൻറിയെന്ന കഥാപാത്രത്തെ രക്ഷിക്കാൻ ഒരു സൈക്യാട്രിക് ഡോക്ടർ നടത്തുന്ന ശ്രമങ്ങളും അവ ആ ഡോക്ടറെ കൊണ്ടെത്തിക്കുന്ന അസാധാരണ അനുഭവങ്ങളുമായി സിനിമ പുരോഗമിക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ഒരുപിടിയും തരാതെ നീങ്ങുന്ന സിനിമ വീണ്ടും ആ ആക്സിഡന്റ് സീനിൽ അവസാനിക്കുന്നു. ഈ ഒരു പോയിന്റിലാണ് മനസ്സില് രൂപപ്പെട്ട ചോദ്യങ്ങൾക്ക് സംവിധായകൻ മറുപടി കരുതിവെച്ചിരിക്കുന്നത്.
മിനിമം 2 തവണയെങ്കിലും കാഴ്ച ആവശ്യപ്പെടുന്ന സിനിമയാണിത്. സിനിമ അവസാനിച്ച ശേഷമാണ് യഥാർത്ഥത്തിൽ സിനിമ തുടങ്ങുന്നത്. മുമ്പത്തെ സീനുകളെ ചിന്തിച്ച് കൂട്ടിച്ചേർക്കാനുള്ള ഉത്തരവാദിത്വം പ്രേക്ഷകനെ ഏൽപിച്ചാണ് സിനിമ അവസാനിക്കുന്നത്. ആവിഷ്കരിച്ച വിഷയത്തിലെ ധാരാളം ബ്രില്യൻസുകള്‍ സിനിമ എടുത്ത രീതിയിലും എഡിറ്റിംഗിലും വിദഗ്ധമായി ഉള്‍ച്ചേര്‍ത്തിട്ടുണ്ട് സംവിധായകൻ. ഇൻസെപ്ഷനേക്കാള്‍ അല്പം കൂടി ബുദ്ധിമുട്ടുള്ള കഥാതന്തു. സിനിമകണ്ടുകഴിഞ്ഞവര്‍ക്കായി വിശദീകരണം ചേര്‍ത്തിട്ടുണ്ട് അത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക