The Pale Horse
ദ പെയിൽ ഹോഴ്‌സ് (2020)
എംസോൺ റിലീസ് – 1468
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Leonora Lonsdale |
പരിഭാഷ: | ഫഹദ് അബ്ദുൽ മജീദ് |
ജോണർ: | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ കഥാപാത്രമായ പൊയ്റോട്ട് ഇല്ലാതെയും അനവധി ക്രൈം ത്രില്ലറുകൾ അവർ എഴുതിയിട്ടുണ്ട് അതെല്ലാം തന്നെ അനവധി തവണ സിനിമയായും TV സീരീസ് ആയുമെല്ലാം വന്നിട്ടുള്ളതുമാണ്.
ജെസ്സി ഡേവിസ് എന്ന ഒരു സ്ത്രീയെ മരിച്ച നിലയിൽ റോഡിൽ നിന്നും കിട്ടുന്നു. അവരുടെ ഷൂവിന് ഉള്ളിൽ നിന്നും കുറച്ച് ആളുകളുടെ പേരുകൾ ഉള്ള ഒരു ലിസ്റ്റും തുടർന്നുള്ള അന്വേഷണത്തിൽ ആ ലിസ്റ്റിലുള്ള ആളുകളിൽ ഭൂരിഭാഗവും അടുത്ത കാലത്തായി വളരെ സാധാരണമായി മരിച്ചു പോയവരാണെന്നും, അതിലിനി ആകെ 3 പേർ മാത്രമേ ജീവനോടെയുള്ളൂ എന്നും മനസ്സിലാക്കുന്നു. ഇതിന്റെ രഹസ്യം കണ്ടെത്താനായി ഇൻസ്‌പെക്ടർ സ്റ്റാൻലി ലെജ്യൂൺ അന്വേഷണം തുടങ്ങുന്നു. ഒപ്പം ആ ലിസ്റ്റിൽ പേരുള്ള ഈസ്റ്റർബ്രൂക്കും. അയാളുടെ അന്വേഷണം അയാളെ കൊണ്ട് എത്തിക്കുന്നത് മൂന്ന് മന്ത്രവാദിനികളിലേക്കാണ്. യുക്തിയേയും അന്ധവിശ്വാസങ്ങളേയും ചുറ്റിപ്പറ്റി പോകുന്ന കൂടോത്രവും മന്ത്രവാദവും എല്ലാം 2 എപ്പിസോഡുകൾ ഉള്ള ഈ കഥയുടെ ഭാഗമായി വരുന്നുണ്ട്.