See Season 1
സീ സീസൺ 1 (2019)

എംസോൺ റിലീസ് – 1480

Subtitle

19117 Downloads

IMDb

7.6/10

ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, ഫ്രാൻസിസ് ലോറൻസ്, ആൻഡേർസ് എങ്സ്റ്റോം തുടങ്ങി 5 പേർ സംവിധാനം ചെയ്ത് 8 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See).

21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവരെല്ലാം തന്നെ അന്ധരായി. എങ്കിലും അവർ പലയിടത്തായി ജീവിതം തുടർന്നു. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു. പൂർവ്വികരെപ്പോലെ, ഉള്ളതുകൊണ്ട് വേട്ടയാടിയും കൃഷിചെയ്തും വീടുകൾ നിർമ്മിച്ചും അവർ മുന്നോട്ട് നീങ്ങി.

നൂറ്റാണ്ടുകൾ കഴിഞ്ഞു. അപ്പോഴേക്കും പഴയതെല്ലാം പുരാണം പോലായിരുന്നു. കാഴ്ച എന്നത് വെറും കെട്ടുകഥയായി. കാഴ്ചയുള്ളവർ പിശാചിന്റെ സന്തതികളാണെന്ന വിശ്വാസം അവിടെ ഉടലെടുത്തിരുന്നു. ആ വാക്കുച്ഛരിക്കുന്നതുപോലും മതവിരുദ്ധമായിരുന്നു.

അൽക്കെനി ഗ്രാമത്തിലെ തലവനും യോദ്ധാവുമായ ബാബാ വോസിന് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു. ആ കുഞ്ഞുങ്ങൾക്ക് കാഴ്ചയുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ബാബാ വോസും ഭാര്യയും അത് രഹസ്യമാക്കി വച്ചു.

എന്നാൽ കൂട്ടത്തിൽ തന്നെ ശത്രുക്കളുള്ള ബാബാ വോസിന്‍റെ മക്കളുടെ കാര്യം, മറ്റൊരു ഭ്രാന്തൻ ഗോത്രത്തിന്റെ ചെവിയിലെത്തി. അതിന്റെ തലവനായ രാജ്ഞിയുടെയും സൈന്യത്തിന്റെയും പിടിയിൽ നിന്ന് കുഞ്ഞുങ്ങളെയും നാട്ടുകാരെയും രക്ഷിക്കാൻ ബാബാ വോസിന് ഗ്രാമവാസികളോടൊപ്പം അവിടം വിടേണ്ടി വന്നു. കിലോമീറ്ററുകൾ താണ്ടി മറ്റൊരിടത്ത് അവർ ജീവിതം ആരംഭിച്ചു.

പക്ഷേ… അവിടെയും അവര്‍ സുരക്ഷിതരായിരുന്നില്ല…