Now You See Me 2
നൗ യു സീ മി 2 (2016)

എംസോൺ റിലീസ് – 1506

Download

11271 Downloads

IMDb

6.4/10

ഏതാനും വർഷങ്ങളായി ഒളിവിൽ ആയിരുന്ന ഹോഴ്സ്മെൻ, ജനങ്ങളുടെ സ്വകാര്യത വിറ്റ് കാശാക്കുന്ന ഓക്റ്റ എന്ന കമ്പനിയെ തുറന്ന് കാട്ടികൊണ്ട് ഒരു വൻ തിരിച്ച് വരവ് പ്ലാൻ ചെയ്യുന്നു. ആ വേദിയിൽ വെച്ച് ഒരു അജ്ഞാതൻ ആ ഷോയുടെ നിയന്ത്രണം ഏറ്റെടുത്ത് ജാക്ക് വൈൽഡറിന്റെ മരണം വ്യാജമായിരുന്നു എന്നും അഞ്ചാമത്തെ ഹോഴ്സ്മാൻ ഡില്ലൻ ആണെന്നും ലോകത്തെ അറിയിച്ചു ഹോഴ്‌സ്മെന്നെ തന്നെ ഞെട്ടിക്കുന്നതോടെ, ഡില്ലൻ റോഡ്‌സ് അടക്കം എല്ലാ ഹോഴ്‌സ്മെന്നെയും പോലീസ് വേട്ടയാടുന്നു. ഒപ്പം ട്രെസ്സ്ലറും ബ്രാഡ്ലിയും പ്രതികാരത്തിനുള്ള കരുക്കൾ നീക്കുന്നതോടെ ഈ സിനിമയുടെ യഥാർത്ഥ കഥ ആരംഭിക്കുകയായി. ആദ്യ സിനിമയിലെ മായാജാലത്തിന്റെ മികവിൽ വീണ്ടും മാജിക് ത്രില്ലർ. ഇവിടെ മായാജാലത്തേക്കാളും കൺകെട്ട് വിദ്യകളെക്കാളും കൂടുതൽ പറയുന്നത് കഥയാണ്. ഇപ്പോൾ നമുക്ക് എല്ലാം കാണാം പക്ഷേ അത് ഒരു മിഥ്യാധാരണയാണ് എന്ന് വീണ്ടും പറഞ്ഞ് അവസാനിപ്പിക്കുന്നു.