Aamis
ആമിസ് (2019)

എംസോൺ റിലീസ് – 1587

Subtitle

27236 Downloads

IMDb

7.8/10

Movie

N/A

വിവാഹിതയായ, ഒരാൺകുട്ടിയുള്ള ഡോക്‌ടർ നിർമാലി- വളരെ യാദൃശ്ചികമായി സുമൻ എന്ന PhD വിദ്യാർത്ഥിയെ കണ്ടുമുട്ടുന്നു. മാംസഭക്ഷണത്തോടുള്ള അതിയായ താൽപര്യമാണ് അവരെ കൂട്ടിയിണക്കുന്ന സംഗതി. പുതിയ രുചികൾ തേടിയുള്ള യാത്രയിൽ രുചികളോടൊപ്പം പതിയെ പ്രണയവും അവരുടെ തലച്ചോറിലേക്ക് കയറുകയാണ്.

ലൈംഗികതയേക്കാൾ തലയ്ക്കു പിടിക്കുന്ന അനുഭൂതി പരസ്പരം പകർന്നു നൽകാൻ കാഴ്ചക്കാരിൽ മരവിപ്പും ഭയവും സൃഷ്ടിക്കുന്ന
മാർഗം അവർ തിരഞ്ഞെടുക്കുന്നു. പ്രണയത്തിന്റെ ഭയാനകതലമാണ് ഭാസ്കർ ഹസാരികയുടെ ആമീസ് എന്ന ചിത്രം ശബ്‌ദിക്കുന്നത്.

സമൂഹത്തിൽ നില കൊള്ളുന്ന നിയന്ത്രണങ്ങളെയും ഭ്രഷ്ടുകളെയും കുറിച്ച് അനേകം ചോദ്യശരങ്ങൾ പ്രേക്ഷക മനസ്സിലേക്ക് കടത്തി വിടുക എന്നതാണ് ഈ പരീക്ഷണ ചിത്രത്തിന്റെ ആത്യന്തികമായ ലക്ഷ്യം.