Ae Dil Hai Mushkil
ഏ ദിൽ ഹേ മുഷ്കിൽ (2016)

എംസോൺ റിലീസ് – 1607

ഭാഷ: ഹിന്ദി
സംവിധാനം: Karan Johar
പരിഭാഷ: ദീപക് ദിനേശ്
ജോണർ: ഡ്രാമ, മിസ്റ്ററി
Download

27644 Downloads

IMDb

5.8/10

Movie

N/A

കരൺ ജോഹറിന്റെ സംവിധാനത്തിൽ രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യാ റായി എന്നിവർ പ്രധാന കഥാപാത്രങ്ങളായി വന്ന ചിത്രമാണ് 2016 ൽ റിലീസ് ചെയ്ത ‘ഏ ദിൽ ഹെ മുഷ്‌കിൽ’. സവിധായകൻ തന്നെ നിർമിച്ച ചിത്രം 2016 ലെ മികച്ച വിജയ ചിത്രങ്ങളിൽ ഒന്നാണ്.സൗഹൃദത്തിലും പ്രണയത്തിലും ഊന്നി കഥപറയുന്ന ചിത്രത്തിൽ സംഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രീതത്തിന്റെ അതി മനോരമായ ഗാനങ്ങൾ ചിത്രത്തിന് കൂടുതൽ മാറ്റേകുന്നു.
പാട്ടുകാരനാകാൻ ആഗ്രഹിക്കുന്ന അയാൻ സങ്കറിൻെറ കഥയാണ് ചിത്രം പറയുന്നത്.നിഷ്കളങ്കനായ അയാന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും വേർപിരിയലുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.കരൺ ജോഹറിന്റെയും രൺബീർ കപൂറിന്റെയും ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കുന്ന ഈ ചിത്രം ആസ്വാദകന് ഒരു ദൃശ്യശ്രവ്യ വിരുന്നാണ്…