എം-സോണ്‍ റിലീസ് – 49
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter Joseph |
പരിഭാഷ | Linguistic team international – Malayalam team |
ജോണർ | ഡോക്യുമെന്ററി, ഹിസ്റ്ററി, വാർ |
സൈറ്റ് ഗൈസ്റ്റ് മുന്നേറ്റത്തിന്റെ ഭാഗമായി Peter Joseph സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് സൈട്ഗൈസ്റ്റ് അഡന്‍ഡം (2008).
സാമൂഹിക വിപത്തുകളുടെ മൂല കാരണങ്ങളെ അന്വേഷിക്കുകയും അതിനൊരു പ്രതിവിധി കാണിച്ചു തരികയുമാണ് ഈ ഡോക്യുമെന്ററിയിലൂടെ ചെയ്യുന്നത്. സൈറ്റ് ഗൈസ്റ്റ് പ്രസ്ഥാനം അടിസ്ഥാനതലത്തിൽ സുസ്ഥിരവികസനം എന്ന ആശപ്രചരണം മുന്നോട്ടുവെയ്കുന്ന സംഘമാണ്. വിഭവാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. സമകാലികമായ ചേതന അഥവാ കാലഘട്ടത്തിന്റെ, തലമുറയുടെ അഭിരുചി, കാഴ്ചപ്പാട് എന്നതാണ് സൈറ്റ് ഗൈസ്റ്റ് എന്ന വാക്കിന്റെ അര്‍ത്ഥം.
ഇന്ന് സമൂഹത്തില്‍ പല വിധ സ്ഥാപനങ്ങളാണുള്ളത് .രാഷ്ട്രിയ സ്ഥാപനങ്ങള്‍, നിയമപരമായ സ്ഥാപനങ്ങള്‍, മത സ്ഥാപനങ്ങള്‍. സാമൂഹിക സ്ഥാനമാനങ്ങൾക്കായി സ്ഥാപനങ്ങള്‍, കുടുംബ ആദര്‍ശങ്ങള്‍, തൊഴിൽ തരംതിരിവുകൾ അങ്ങിനെ പലതും. നമ്മുടെ എല്ലാ സ്ഥാപങ്ങളുടെയും, അതിലൂടെ സമൂഹത്തിന്‍റെ തന്നെയും ജീവ-രക്തമാണ് പണം. അതിനാല്‍, നമ്മുടെ ഒക്കെ ജീവിതം എന്തുകൊണ്ടാണ് ഇങ്ങനെയായത് എന്ന് മനസ്സിലാക്കാൻ പണത്തിന്റെ സ്ഥാപനത്തെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സാമ്പത്തികശാസ്ത്രത്തെ നമ്മള്‍ പലപ്പോഴും ചിന്താകുഴപ്പത്തോടെയും മുഷിപ്പോടെയുമാണ് കാണുന്നത്. തീരാത്ത സാമ്പത്തിക പദാവലി പ്രവാഹങ്ങളും, ഭയപ്പെടുത്തുന്ന ഗണിതശാസ്ത്രവും, ജനങ്ങളെ എളുപ്പം അത് മനസ്സിലാക്കാനുള്ള ശ്രമത്തില്‍ നിന്നു തടയും. പക്ഷെ, യാഥാര്‍ത്ഥ്യം എന്തെന്നാല്‍, സാമ്പത്തിക വ്യവസ്ഥിതിയുടെ ഈ സങ്കീര്‍ണത, മനുഷ്യന്‍ എന്നും സഹിച്ചിട്ടുള്ള സാമൂഹികമായി മരവിപ്പിക്കുന്ന ഘടനങ്ങളെ മറച്ചുവെയ്ക്കാന്‍ ഒരുക്കിയ, വെറും ഒരു മുഖംമൂടി മാത്രമാണ്.