എം-സോണ്‍ റിലീസ് – 1323
ഭാഷ | ഇംഗ്ലീഷ്, മലയാളം |
സംവിധാനം | Ajay Devaloka |
പരിഭാഷ | ഫഹദ് അബ്ദുള്‍ മജീദ് |
ജോണർ | മിസ്റ്ററി, സയൻസ് ഫിക്ഷൻ |
അൽപനേരം മറ്റൊരു ലോകത്തിലൂടെ ഒരു യാത്ര!! സ്വപ്നമോ അതോ യാഥാർത്ഥ്യമോ!! അതാണ് ഹൂ…
മലയാള സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടു പോയ ചിത്രമായിരുന്നു ഹൂ. സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നുള്ള ഒരു അമ്പരപ്പ് കാഴ്ചക്കാരിൽ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ക്രസ്തുമസ് രാത്രിയുടെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. ക്രിസ്തുമസ് രാവിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആ സംഭവങ്ങളുടെ പിന്നിലുളള രഹസ്യങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
കഥയുടെ രണ്ടാം ഭാഗമാണ് ആദ്യം സിനിമയിൽ കാണിക്കുന്നത്. ഹൂ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഇസബെല്ലാ പിന്നീടായിരിക്കും പ്രേക്ഷകരിലേയ്ക്ക് എത്തുക. ഇതു തന്നെയാണ് ചിത്രത്തെ മറ്റുളളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യം വരുന്നു ആദ്യ ഭാഗത്തിൽ നമുക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളും അതിനുള്ളിലെ രഹസ്യങ്ങളും നാമാദ്യമറിയുകയും പിന്നീട് അതിലേക്കു നയിച്ച സംഭവങ്ങൾ പിന്നീട് അറിയുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ വ്യത്യസ്തത.