Offside
ഓഫ് സൈഡ് (2006)
എംസോൺ റിലീസ് – 115
ഭാഷ: | പേർഷ്യൻ |
സംവിധാനം: | Jafar Panahi |
പരിഭാഷ: | ജിത്തു രാജ് |
ജോണർ: | കോമഡി, ഡ്രാമ, സ്പോർട്ട് |
ഫുട്ബോള്‍ കാണിക്കാത്ത ഫുട്ബോള്‍ പടമാണ് ജാഫര്‍ പനാഹിയുടെ ‘ഓഫ് സൈഡ്’. കാണികളുടെ കളിജ്വരത്തിലൂടെ ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയേയും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തേയും സ്ത്രീകളുടെ അവസ്ഥയേയും മനോഹരമായി അവതരിപ്പിക്കുന്ന പടവും കൂടിയാണ് 2006ല്‍ പുറത്തിറങ്ങിയ ചിത്രം. അങ്ങേയറ്റം സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതി വിദഗ്ധമായി ഒരു രാഷ്ട്രീയ സിനിമ എങ്ങിനെയെടുക്കാം എന്നതിന്റെ മാതൃകയും കൂടിയാണ് പൂര്‍ണമായും വാതില്‍പ്പുറ ചിത്രീകരണം നടത്തിയ ഈ പടം.