Jaanu
ജാനു (2020)

എംസോൺ റിലീസ് – 1694

IMDb

7/10

Movie

N/A

2020 ൽ സി പ്രേം കുമാറിന്റെ സംവിധാനത്തിൽ പിറന്ന തെലുഗു ലവ് സ്റ്റോറിയാണ് ജാനു. സ്‌കൂളിൽ ചെറുപ്പം തൊട്ടേ ഒന്നിച്ചു പഠിക്കുന്നവരാണ് റാമും ജാനുവും. പത്തിൽ പഠിക്കുന്ന സമയത്താണ് തനിക്ക് ജാനുവിനോട് പ്രണയമാണെന്ന് റാം തിരിച്ചറിയുന്നത്. സുഹൃത്തുക്കളാണെങ്കിൽ തന്നെയും ഉള്ളിലുള്ള പ്രണയം ജാനുവിനോട് പറയാനുള്ള ധൈര്യം റാമിനില്ലായിരുന്നു. എപ്പോഴെങ്കിലും തന്നോട് ഇഷ്ടമാണെന്ന് റാം പറയുമെന്ന് ജാനു പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അതിന് അവസരം കൊടുക്കാതെ ഒരു പ്രത്യേക സഹചര്യത്തിൽ റാം സ്‌കൂൾ മാറിപ്പോവുകയാണ്.

15 വർഷങ്ങൾക്കിപ്പുറം അതേ ക്ലാസ്സിൽ പഠിച്ചവരെല്ലാം ഒത്തുകൂടാൻ തീരുമാനിക്കുകയാണ്. റാമിന് അപ്പോഴും ജാനുവിനോട് സംസാരിക്കാൻ ഭയമാണ്. എന്താണ് അവർക്കിടയിൽ സംഭവിച്ചത്? ആ 15 വർഷങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചു? തുടർന്ന് അവരുടെ ജീവിതം എന്താവും? അങ്ങനെ ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഹൃദയഹാരിയായൊരു ചിത്രമാണ് “ജാനു”.