എം-സോണ്‍ റിലീസ് – 1707
ഭാഷ | കൊറിയൻ |
സംവിധാനം | Jang-Hee Lee |
പരിഭാഷ | വിവേക് സത്യൻ |
ജോണർ | കോമഡി, റൊമാൻസ് |
ഹ്വി സോ (ജി ഇൽ ജൂ), ഗിൽ യോങ് ടൈയും (ഹിയോ ജംഗ് മിൻ) ,ചാങ് ഗിലും (കിം കി ഡൂ), സാമൂഹിക ഇടപെടലിന്റെ കാര്യത്തിൽ പൂർണ്ണ പരാജയങ്ങളായ മൂന്നു എഞ്ചിനീയറിംഗ് വിദ്യാർഥികൾ, അവരുടെ സ്വയം പ്രഖ്യാപിത “അവഞ്ചേഴ്സ് ഓഫ് എഞ്ചിനീയറിംഗ്” ലോകത്തിൽ വിരാജിക്കുന്നവരാണ് .
മൂന്ന് പേരും കാമ്പസിലെ ഏറ്റവും മിടുക്കന്മാരായിരുന്നെങ്കിലും കഴിഞ്ഞ 9888 ദിവസങ്ങളായി അവർ ഒരു പെണ്കുട്ടിയെപ്പോലും ഡേറ്റ് ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന യൂണിവേഴ്സിറ്റി ഫെസ്റ്റിവൽ സീസണിൽ തങ്ങളുടെ പാർട്ണർമാരെ കണ്ടെത്താനുള്ള മികച്ച അവസരമായി അവർ കണക്കാക്കുന്നു.
തീർത്തും അന്തര്മുഖനായ നായകൻ ഹ്വി സോയ്ക്ക് മുന്നിലേക്ക് വീൽചെയർ സഹയാത്രികയും,അംഗപരിമിതയും സർവ്വോപരി ഒരു Straightforward പെൺകുട്ടിയുമായ ഹേ ജിന് (ലീ എലിജ) കടന്നു വരുന്നതോടെ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും മറ്റും വളരെ ലളിതമായ പ്ലോട്ടിൽ പറഞ്ഞു പോകുന്ന ഒരു കുഞ്ഞു റോം-കോം വിഭാഗത്തിലുള്ള ഫീൽ ഗുഡ് മൂവിയാണ് മൈ ബോസ്സി ഗേൾ.
ഒരു പെൺകുട്ടിയോട്എങ്ങനെ സംസാരിക്കണം എന്നറിയാത്ത ബുക്സിൽ ഇന്നും ഇൻറർനെറ്റിൽ നിന്നും പ്രണയ-ടിപ്‌സുകൾ പഠിച്ചു കൊണ്ടിരിക്കുന്ന ഇവർക്ക് തങ്ങളുടെ പ്രണയം കണ്ടെത്താനാകുമോ ?
സാധാരണ കൊറിയൻ പടങ്ങളിൽ കാണുന്ന വമ്പൻ ട്വിസ്റ്റുകളോ സസ്പെൻസോ ഒന്നുമില്ലാതെ , ഒരു ചുണ്ടുകളിൽ ഒരു കുഞ്ഞു പുഞ്ചിരിയോടെ കണ്ടു തീർക്കാൻ കഴിയുന്ന കൊച്ചു ചിത്രം.