Ong-Bak: The Thai Warrior
ഓങ്-ബാക്ക്: ദി തായ് വാരിയർ (2003)

എംസോൺ റിലീസ് – 1755

ഭാഷ: തായ്
സംവിധാനം: Prachya Pinkaew
പരിഭാഷ: യദുകൃഷ്ണൻ
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ
Download

10019 Downloads

IMDb

7.1/10

നൊങ് പ്രദു ഗ്രാമത്തിലെ ഓങ്-ബാക്ക് എന്ന ബുദ്ധ പ്രതിമയുടെ ശിരസ്സ് മോഷ്ടിക്കപെടുന്നു. അത് തിരികെ എത്തിക്കുവാൻ ആയി റ്റിങ് എന്ന ചെറുപ്പക്കാരൻ ബാങ്കോക്കിലേക് പുറപ്പെടുന്നു. ഗ്രാമത്തിനു പുറത്തെ ജീവിതത്തെ കുറിച്ചു വലിയ അറിവില്ലാത്ത റ്റിങിന് കൈമുതലായി ആകെ ഉള്ളത് തന്റെ സന്യാസി ഗുരുവിൽ നിന്ന് പഠിച്ച മുയ് തായ് എന്ന ആയോധന കലയാണ്. എന്നാൽ നഗരത്തിലെത്തിയ റ്റിങിന് എതിരിടാൻ ഉണ്ടായിരുന്നത് ഒരു അധോലക സംഘത്തെ തന്നെ ആയിരുന്നു.

ടോണി ജാ എന്ന നടനെ ലോക സിനിമക്ക് മുന്നിൽ എത്താൻ സഹായിച്ച സിനിമയാണ് ഓങ്-ബാക്ക്. തായ്‌ലൻഡ് ആയോധന കലയായ മുയ് തായ് കൊണ്ടുള്ള ആക്ഷൻ രംഗങ്ങൾ പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്നതാണ്.