Shaolin Soccer
ഷാവോലിൻ സോക്കർ (2001)

എംസോൺ റിലീസ് – 1771

ഭാഷ: കാന്റോനീസ്
സംവിധാനം: Stephen Chow
പരിഭാഷ: അമൽ ബാബു.എം
ജോണർ: ആക്ഷൻ, കോമഡി, ഫാമിലി
Download

4891 Downloads

IMDb

7.3/10

സ്റ്റീഫൻ ചൗ സംവിധാനം നിർവഹിച്ച് 2001-ൽ ഇറങ്ങിയ ഒരു സ്പോർട്സ് കോമഡി മൂവിയാണ് “ഷാവോലിൻ സോക്കർ”. സ്റ്റീഫൻ ചൗ തന്നെയാണ് നായക വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്.

സിങ് എന്ന ചെറുപ്പക്കാരൻ പുരാതനകലയായ കുങ്ഫുവിനെ ജനങ്ങളിലേക്ക് പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ അതിനായി നല്ലൊരു വഴി കണ്ടെത്താൻ അവന് സാധിക്കുന്നില്ല. ഒരു സുപ്രഭാതത്തിൽ അവൻ ഒരു മുടന്തനായ മുൻ ഇതിഹാസ താരം ഫങ്കിനെ കണ്ടുമുട്ടുന്നു. അവന് മനസ്സിലാകുന്നു സോക്കറാണ് അതിന് യോജിച്ച വഴി എന്ന്. ചൗ തന്റെ അഞ്ചു സഹോദരന്മാരെയും ഒന്നിപ്പിച്ച് തങ്ങളുടെ പുരാതന കലയായ ഷാവോലിൻ കുങ്ഫുവിനെ സോക്കറിലൂടെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നു.