എം-സോണ്‍ റിലീസ് – 1807
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Lin Oeding |
പരിഭാഷ | മുസ്ഫർ. എം. കെ |
ജോണർ | ആക്ഷൻ, ത്രില്ലർ |
മരത്തടി ബിസിനസുമായി നടക്കുന്ന ജോ ബ്രേവൺ. ഭാര്യയും ഒരു കുഞ്ഞും വയസായ ഒരു അച്ഛനും അടങ്ങുന്ന കുടുംബം. സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കുറച്ചാളുകൾ വരുന്നു..
അതെ,ഒറ്റപ്പെട്ടു കിടക്കുന്ന അവരുടെ ക്യാബിനിലേക്ക് വൻ ആയുധങ്ങളുമായി ആ മയക്കുമരുന്നു മാഫിയ വരുന്നു.
അതും സുഖമില്ലാത്ത അച്ഛനും തന്റെ മോളും ഉണ്ടായിരിക്കേ..
തന്റെ ക്യാബിനിൽ അവിചാരിതമായി അകപ്പെട്ട കൊക്കയ്ൻ അവർക്ക് തിരികെ വേണം.
രക്ഷപ്പെടാൻ വേറെ വഴികളൊന്നും ഇല്ലാതിരിക്കെ അവർ അതിജീവിക്കാൻ തന്നെ തീരുമാനിച്ചു.. പിന്നീടങ്ങോട്ട് ഒരു യുദ്ധമായിരുന്നു.. അച്ഛനും മകനും തോളോട് തോൾ ചേർന്നൊരു ചെറുത്തു നിൽപ്പ്..
ചുറ്റും മഞ്ഞുമലകളും പൈന്മരങ്ങളും നിറഞ്ഞ ന്യൂ ഫൗണ്ട്ലാൻഡിന്റെ സൗന്ദര്യം ഒരു പ്രധാന ഘടകമാണ് സിനിമയിൽ..
മറ്റൊരു പ്രത്യേകത എന്തെന്നാൽ, ഇതിൽ ബ്രേവൺ ആയി ജേസൺ മാമോവയും, അച്ഛയായി ‘ഡോണ്ട് ബ്രീത് ‘ ഫെയിം സ്റ്റീഫൻ ലാങ്ങുമാണ് അഭിനയിക്കുന്നത്..