Alpha
                       
 ആൽഫ (2018)
                    
                    എംസോൺ റിലീസ് – 1162
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Albert Hughes | 
| പരിഭാഷ: | ആഷിഖ് മജീദ് | 
| ജോണർ: | അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി | 
ക്രോമഖ്‌ഗ്നോണ് ഗോത്രത്തിലുള്ള കേടാ, ഗോത്ര സംഘത്തോടൊപ്പം വേട്ടയാടുന്ന സമയത്ത് ഒരു വിജനമായ സ്ഥലത്ത് ഒറ്റപ്പെടുന്നു. അവൻ മരിച്ചു എന്ന് കരുതി മറ്റുള്ളവർ കണ്ണീരോടെ മടങ്ങുന്നു. എന്നാൽ സാഹസികമായി അവൻ രക്ഷപ്പെടുന്നു. പിന്നീട് തന്നെ ആക്രമിക്കുന്ന ചെന്നായ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട ചെന്നായയെ അവൻ സംരക്ഷിക്കുന്നു. ആ ബന്ധം ശക്തമാകുകയും തുടർന്ന് ജീവൻ നിലനിർത്തായി രണ്ട് പേരും പരിശ്രമിക്കുന്നതാണ് കഥ.
ഒരു സർവൈവൽ സ്റ്റോറി എന്നതിലുപരി മനുഷ്യനും മൃഗവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആവിഷ്കാരം കൂടി ആണ് ഈ ചെറിയ ചിത്രം.
