എം-സോണ്‍ റിലീസ് – 1894
ഭാഷ | ഹിന്ദി |
സംവിധാനം | Nagesh Kukunoor |
പരിഭാഷ | ഉണ്ണി ജയേഷ്, അനു ഗിരീഷ് |
ജോണർ | ഡ്രാമ |
10 വയസ്സുള്ള പരി തന്റെ അന്ധനായ അനിയൻ 8 വയസ്സ്കാരൻ ചോട്ടുവിന് കൊടുക്കുന്ന വാക്ക്. അവന്റെ ഒൻപതാം പിറന്നാളിന് മുന്നേ അവന്റെ കാഴ്ച തിരിച്ചു കിട്ടിയിരിക്കും എന്നത്. ആ വാക്കിനുവേണ്ടിയുള്ള യാത്രയാണ് “ധനക്ക്” എന്ന സിനിമ കാണിച്ചുതരുന്നത്. സൽമാൻ ഖാന്റെ കടുത്ത ആരാധകനായ ചോട്ടുവും ഷാരൂഖാനെ ജീവന് തുല്യം സ്നേഹിക്കുന്ന പരിയും ഒരിക്കൽ ഒരു പോസ്റ്റർ കണ്ട് ഷാരൂഖാനെ കാണാൻ പുറപ്പെടുന്ന ഇടത്ത് നമ്മളേയും കൂടെ കൂട്ടുകയാണ് ഇവർ…
രാജസ്ഥാന്റെ മനോഹാരിത അതേപടി വരച്ചുകാട്ടിയ ഈ സിനിമയിൽ ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഈ സിനിമയുടെ പോസ്റ്റർ കണ്ട് ഷാരൂഖാൻ പിന്നീട് നേത്രദാനം പ്രോത്സാഹിപ്പിക്കുക കൂടി ഉണ്ടായി എന്നുള്ളത് ഒരു വസ്തുതയാണ്.
ഈ യാത്രയുടെ അവസാനം അവർ ഷാരൂഖാനെ കാണാനാകുമോ പരിക്ക് തന്റെ വാക്ക് നിറവേറ്റാനാകുമോ.. നമുക്ക് കാണാം ഈ ഏഴഴക്കുള്ള ധനക്ക്.