500 Days of Summer
500 ഡേയ്സ് ഓഫ് സമ്മർ (2009)

എംസോൺ റിലീസ് – 1950

Download

13167 Downloads

IMDb

7.7/10

കാസാബ്ലാങ്കയും നോട്ട്ബുക്കും ബിഫോർ ട്രൈലോജിയും പോലെയുള്ള റൊമാന്റിക് ക്ലാസിക്സ് എല്ലാരും കണ്ടിട്ടുണ്ടാകും. എന്നാൽ അതൊന്നും സിനിമയിൽ അല്ലാതെ ആരുടെയെങ്കിലും ജീവിതത്തിൽ നടക്കാറില്ല. “500 ഡേയ്‌സ് ഓഫ് സമ്മർ” എന്ന മാർക്ക്‌ വെബ് ചിത്രം ( അമേസിങ് സ്പൈഡർ മാണ് 1&2, ഗിഫ്റ്റഡ് തുടങ്ങിയവയുടെ സംവിധായകൻ ) വ്യത്യസ്തമാകുന്നത് അവിടെയാണ്. എഴുത്തുകാരിൽ ഒരാളുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഈ സിനിമ.

തനിക്ക് വിധിച്ച പെൺകുട്ടി തന്നെ തേടി വരുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ടോം ഹാൻസെൻ ( ജോസഫ് ഗോർഡൻ – ലെവിറ്റ് ) എന്ന യുവാവ് വിധിയിലൊന്നും തീരെ വിശ്വാസം ഇല്ലാത്ത സമ്മർ (സൂയി ഡെഷനെൽ ) എന്ന പെൺകുട്ടിയുമായി പ്രണയത്തിൽ ആവുകയും തുടർന്നങ്ങോട്ടുള്ള അവന്റെ ജീവിതത്തിലെ 500 ദിവസങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം.