Battleship
ബാറ്റിൽഷിപ്പ് (2012)
എംസോൺ റിലീസ് – 1957
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Peter Berg |
പരിഭാഷ: | സൈഫുദ്ധീൻ .ടി |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
സൈനിക പരിശീലനത്തിന്റെ ഭാഗമായി കടലിലേക്ക് പുറപ്പെടുന്ന നാവിക സേനാ കപ്പലുകൾക്ക്, അപ്രതീക്ഷിതമായി കടലിൽ വെച്ച് ചില ഭൗമേതര ശക്തികളുമായി ഏറ്റുമുട്ടേണ്ടി വരുന്നു. സൈനിക പരിശീലനത്തിനിടെയുള്ള മോക്ക് ഡ്രില്ലുകൾ പ്രതീക്ഷിച്ചെത്തിയ പുതിയ സൈനികർക്ക് അവരുടെ മുഴുവൻ ശക്തിയും പുറത്തെടുത്ത് ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടി വരുന്നു. ആക്ഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവരെ ഒട്ടും നിരാശരാക്കാത്ത മികച്ച ചിത്രം തന്നെയാണ് ‘ബാറ്റിൽഷിപ്പ്’.