The Skeleton Key
ദ സ്കെൽറ്റൺ കീ (2005)

എംസോൺ റിലീസ് – 1985

25 വയസുകാരി കരോളിൻ പ്രായമുള്ളവരേയും,ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്ന ഒരു നേഴ്‌സാണ്.മരണക്കിടക്കയിൽ കിടന്നിരുന്ന തന്റെ പിതാവിനെ പരിചരിക്കാൻ കഴിയാത്തതിലുള്ള വിഷമത്തിൽനിന്നും രക്ഷനേടാനായിരുന്നു അവളീ ജോലി ചെയ്തിരുന്നത്.

താൻ അവസാനം പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധൻ മരിച്ചതിനുശേഷം കരോളിൻ ഒരു ഒറ്റപ്പെട്ട സ്ഥലത്തുള്ള ബംഗ്ലാവിലെ വൃദ്ധനായ ബെന്നിനെ പരിചരിക്കാൻ നിയുക്തയാകുന്നു.അയാളുടെ ഭാര്യയായ വയലറ്റിന്റെ സ്വാഭാവത്തിൽ കരോളിന് കാര്യമായ ചില സംശയങ്ങൾ ഉണ്ടാകുന്നു.അവിടെനിന്നും ലഭിച്ച ചാവിയുപയോഗിച്ച് ആ വീടിന്റെ തട്ടിൻപുറം തുറന്ന കരോളിൻ സംശയാസ്പദമായ പല കാര്യങ്ങളും കാണാൻ ഇടയാകുന്നു.

പല സംശയങ്ങളും ഉടലെടുത്ത കരോളിൻ അവിടെനിന്നും പക്ഷാഘാതം പിടിച്ചുകിടക്കുന്ന ബെന്നിനെ രക്ഷിക്കാൻ ശ്രമിക്കുന്നു.