എം-സോണ്‍ റിലീസ് – 2001
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Neil Burger |
പരിഭാഷ | ജിതിൻ വി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി |
പോസ്റ്റ് അപ്പോക്കാലിപ്പ്റ്റിക് ചിക്കാഗോയിലാണ് കഥ നടക്കുന്നത്. ഒരു വലിയ യുദ്ധത്തിന് ശേഷം, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സമാധാനം നിലനിർത്താനുമായി ഒരു വലിയ പ്രദേശത്തെ മതിൽ കെട്ടി തിരിച്ചിരിക്കുകയാണ്. അവിടെ മനുഷ്യരെ, അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ത്യാഗങ്ങൾ സഹിക്കുന്നവരും ദയാലുക്കളും ‘അബ്നിഗേഷൻ’, ബുദ്ധികൂർമ്മത കൈമുതലാക്കിയവർ ‘എറിയോഡൈറ്റ്’, നിയമ പാലകരും സത്യസന്ധരും ‘കാൻഡോർ’, കൃഷിയിടങ്ങളുടെ സംരക്ഷണം ‘അമിറ്റി’, ധീരരും യോദ്ധാക്കളും ‘ഡൗണ്ട്ലസ്സ്’ എന്നിങ്ങനെ. ഒരു ടെസ്റ്റ് നടത്തിയാണ് ഇവർ ഇത് കണ്ടെത്തുക, എന്നാൽ അബ്നിഗേഷനിൽ ജനിച്ചു വളർന്ന ബീട്രിസ്(Shailene woodly )എന്ന ഒരു പെൺകുട്ടിയുടെ ടെസ്റ്റ് ഫലം പതിവിലും വിപരീതമായി മാറുന്നു. പിന്നീട് എന്താവും ബീട്രിസിന് സംഭവിച്ചിട്ടുണ്ടാവുക? എന്താവും അവിടെ നടന്നിരിക്കുക? ഇതൊക്കെയാണ് ചിത്രം പറയുന്നത്.
വെറോണിക റോത്തിന്റെ ഇതേപേരിലുള്ള ഒരു നോവലിനെ അധികരിച്ചാണ് Neil Burger ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്.