John Carter
ജോൺ കാർട്ടർ (2012)

എംസോൺ റിലീസ് – 2027

Download

12010 Downloads

IMDb

6.6/10

2012 ഇൽ റിലീസ് ആയ ഡിസ്നിയുടെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജോൺ കാർട്ടർ. ചൊവ്വാ ഗ്രഹത്തിൽ എത്തിപ്പെടുന്ന ഒരു മനുഷ്യന്റെ കഥ. 1912 ഇൽ എഡ്ഗർ റൈസ്‌ ബറോസ്‌, രചിച്ച “A princess of mars” എന്ന നോവലിന്റെ സിനിമാവിഷ്കാരമാണിത്.

ചൊവ്വാ ഗ്രഹത്തിൽ വായുവുണ്ടോ? അവിടെ ജീവനുണ്ടോ? അവിടെയുള്ള ജീവികൾ എങ്ങനെ ഇരിക്കും? അവിടെ എന്താണ് നടക്കുന്നത്?
തന്റെ അമ്മാവനായ ജോൺ കാർട്ടറെ കാണാനെത്തുന്ന എഡ്ഗർ ബറോസ് ആകസ്മികമായി അദ്ദേഹം മരിച്ചതായി അറിയുന്നു. അമ്മാവന്റെ ഡയറിയിലൂടെ അദ്ദേഹത്തിന്റെ കഥ വായിച്ചറിയുകയാണ്.

വളരെ മികച്ച ഗ്രാഫിക്‌സും, വിഷ്വൽസുമാണ് സിനിമയിൽ ഉടനീളം. ഇതൊരു ഫാന്റസി സിനിമയാണെങ്കിലും കഥയിൽ ത്രില്ലിങ് എലമെന്റ്‌സ് ഉള്ളതിനാൽ കൂടുതൽ കഥ പറയുന്നില്ല, സിനിമ കണ്ടു തന്നെ ആസ്വദിക്കുക. വളരെ രസകരമായ രീതിയിൽ തന്നെയാണ്‌ സിനിമ ഒരുക്കിയിരിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ചിത്രം.