Baby Driver
ബേബി ഡ്രൈവർ (2017)

എംസോൺ റിലീസ് – 2043

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Edgar Wright
പരിഭാഷ: പ്രജുൽ പി
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

20280 Downloads

IMDb

7.5/10

ബേബി അറ്റ്ലാൻ്റയിൽ സ്വന്തം വളർത്തച്ഛനോടൊപ്പം താമസിക്കുന്ന ഒരു അനാഥനാണ്.അവൻ്റെ അച്ഛനും അമ്മയും ചെറുപ്പത്തിൽ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടതാണ്.
ബേബി ഒരു കവർച്ചാ സംഘത്തിലെ ഡ്രൈവറാണ്. അവരെ ഏതു സാഹചര്യത്തിൽ നിന്നും പുറത്തു കടത്താൻ മിടുക്കൻ. കൊള്ള സംഘത്തിലെ നേതാവിൻ്റെ കടം വീട്ടാൻ വേണ്ടിയാണ് ബേബി ആ ജോലി ചെയ്യുന്നത്.അവൻ തൻ്റെ അവസാന ജോലിയും പൂർത്തിയാക്കി നേതാവിൻ്റെ കടം പൂർണ്ണമായും വീട്ടി ജോലിയോട് വിടപറയുന്നു. അതിനിടയിൽ അവൻ കോഫിഷോപ്പിലെ വെയിട്രസായ ഡെബ്രയുമായി പ്രണയത്തിലാവുന്നു. അവളോടൊത്ത് ഒരു റോഡ് യാത്രയ്ക്കു പുറപ്പെടാൻ തയ്യാറാവുന്നു. അതിനിടയിൽ കവർച്ചാ സംഘത്തിൻ്റെ നേതാവ് പുതിയൊരു ജോലിയുമായി അവൻ്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. നിരാകരിച്ചാൽ അവനറിയാവുന്ന എല്ലാവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ബേബി നിവൃത്തിയില്ലാതെ തൻ്റെ ജീവിതത്തിലെ അവസാന കവർച്ചയ്ക്കായി ഇറങ്ങുന്നു. അതവൻ്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.
എഡ്ഗർ റൈറ്റ് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച കാർ ചേസുകളാൽ സമ്പന്നമായ ഒരു ആക്ഷൻ ത്രില്ലറാണ്. സംഗീതത്തിന് വളരെയധികം പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങളുടെ തിരഞ്ഞെടുപ്പും മികച്ചതാണ്. മികച്ച എഡിറ്റിങ്ങിനും ശബ്ദ സന്നിവേശത്തിനുമുള്ള പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.