എം-സോണ്‍ റിലീസ് – 1194
ഭാഷ | കൊറിയൻ |
സംവിധാനം | Moon Sung-Hyun |
പരിഭാഷ | അമൃത പ്രകാശ്, അരുൺ അശോകൻ |
ജോണർ | ഡ്രാമ, സ്പോർട് |
Info | 4E2FD72CDCFDE9CCF2EDFBEFC8F5EDC2467F75D2 |
ഹിയോൺ-സിയോങ് മൂണിന്റെ സംവിധാനത്തിൽ ജി-വോൺ ഹായേയും ബെയ് ഡൂണായേയും കേന്ദ്രകഥാപാത്രങ്ങളാക്കി 2012 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചലച്ചിത്രമാണ് ആസ് വൺ. 1991 ൽ നടന്ന WTTC (World Table Tennis Championship) ൽ ചരിത്രത്തിൽ ആദ്യമായി നോർത്ത് കൊറിയയും സൗത്ത് കൊറിയയും കൂടി ഒരുമിച്ച് ഒരു Unified Team രൂപവത്കരിക്കുകയും ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് ശക്തരിൽ ശക്തരായ ചൈനയെ ഫൈനലിൽ പരാജയപ്പെടുത്തി ഗോൾഡ് നേടുകയും ഉണ്ടായി. ആ യഥാർത്ഥ ചരിത്ര സംഭവത്തിന്റെ ചലച്ചിത്രവിഷ്കാരമാണ് 2012 ൽ പുറത്തിറങ്ങിയ As One എന്ന ചിത്രം.
എപ്പോഴും പരസ്പരം എതിർ ടീമിൽ കളിക്കുന്ന പ്ലെയേഴ്‌സ് ഒരുമിച്ചു ഒരു ടീമിന് വേണ്ടി കൈകോർക്കുന്നു. നോർത്ത് കൊറിയൻ പ്ലെയേഴ്സിന് പല കാര്യങ്ങളിലും റെസ്ട്രിക്ഷൻസ് ഉണ്ട് പ്രത്യേകിച്ച് ഡിസിപ്ലിന്റെ കാര്യം വരുമ്പോൾ. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ രാഷ്‌ടീയപരമായ പല ഇടപെടലുകളിലൂടെയും നമുക്ക് അത് കാണാം.