3 Idiots
3 ഇഡിയറ്റ്സ് (2009)

എംസോൺ റിലീസ് – 2150

ഭാഷ: ഹിന്ദി
സംവിധാനം: Rajkumar Hirani
പരിഭാഷ: ജോൺ സെബാസ്ററ്യൻ
ജോണർ: കോമഡി, ഡ്രാമ
Subtitle

8316 Downloads

IMDb

8.4/10

ഒരു ഇന്ത്യൻ എഞ്ചിനീയറിംഗ് കോളേജിലെ മൂന്ന് വിദ്യാർത്ഥികളുടെ സൗഹൃദത്തെ പിന്തുടരുന്ന ഈ ചിത്രം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ സാമൂഹിക സമ്മർദ്ദങ്ങളെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്. വർത്തമാനകാലത്തിലും പത്ത് വർഷം മുൻപുമായി ചിത്രം ആവിഷ്ക്കരിച്ചിരിക്കുന്നു.കോളേജിൽ‌, ഫർ‌ഹാനും രാജുവും രാഞ്ചോയുമായി ഒരു വലിയ സുഹൃദ്ബന്ധം സ്ഥാപിക്കുന്നു. വർഷങ്ങൾക്കുശേഷം, ഒരു നീണ്ട പന്തയം നഷ്ടപ്പെട്ട അവരുടെ സുഹൃത്തിനെ അന്വേഷിക്കാൻ അവസരം നൽകുന്നു.

രാജ്കുമാർ ഹിറാനി സം‌വിധാനം ചെയ്ത് അഭിജാത് ജോഷി തിരക്കഥയെഴുതി വിധു വിനോദ് ചോപ്ര നിർമിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ് 3 ഇഡിയറ്റ്സ്. ആമിർ ഖാൻ, ആർ. മാധവൻ, ശർമാൻ ജോഷി, കരീന കപൂർ, ഓമി വൈദ്യ, പരീക്ഷിത്ത് സാഹ്നി, ബൊമൻ ഇറാനി എന്നിവരാണീ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം ചേതൻ ഭഗത് എഴുതിയ ഫൈവ് പോയന്റ് സം വൺ എന്ന നോവലിന്റെ കഥാംശം ഉൾക്കൊണ്ട് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

3 ഇഡിയറ്റ്സ് എക്കാലവും ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ ബോളിവുഡ് ചലച്ചിത്രമാണ്‌. ലോകത്തെ പല രാജ്യങ്ങളിലും പ്രദർശിപ്പിച്ച് 400 കോടി രൂപ നേടിയ ഈ ചിത്രം ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ ചിത്രമെന്നതിനുള്ള റെക്കോർഡിന് അർഹമായി.