എം-സോണ്‍ റിലീസ് – 2197
ഭാഷ | ജർമൻ, പോർച്ചുഗീസ്, ഇംഗ്ലീഷ് |
സംവിധാനം | Hans Weingartner |
പരിഭാഷ | അഭിജിത്ത് എസ് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
ഹാൻഡ് വെയ്ൻഗാർട്ണർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് 303.ഡ്രാമ, റൊമാൻസ് വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം സംസാരിക്കുന്നതും സ്ത്രീ-പുരുഷ ബന്ധത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയുമെല്ലാമാണ്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളായ ജാനും, ജൂളും ഒരു യാത്രക്കിടെ പരിചയപ്പെടുകയും, പരസ്പരം മനസ്സിലാക്കി അടുക്കുകയും അതൊരു പ്രണയമായി മാറുകയും ചെയ്യുന്നു. ഒപ്പം ഇവരുടെ യാത്രയിലൂടെ നമ്മളെയും കൂട്ടികൊണ്ടുപോവുന്നു. പരിണാമത്തെപ്പറ്റിയും, മനുഷ്യഛരിത്രത്തെപ്പറ്റിയും,ലൈംഗികതയെപ്പറ്റിയും,രാഷ്ട്രീയത്തെപ്പറ്റിയുമെല്ലാം ഇവർ പരസ്പരം ചർച്ചചെയ്യുന്നുണ്ട്. അത്തരം ചർച്ചയിലൂടെ നമ്മളും കടന്നുപോകുന്നു. ജാനും, ജൂളുമായി അഭിനയിച്ചിരിക്കുന്ന മാല എംദെയും, അൻ്റോൺ സ്പെയ്ക്കറും തമ്മിലുള്ള രംഗങ്ങളെല്ലാം തന്നെ വളരെയധികം മനോഹരമാണ്. ഒപ്പം നല്ല കാഴ്ചകളും ഈ ചിത്രം സമ്മാനിക്കുന്നു. പ്രണയത്തിൻ്റെ ജീവശാസ്ത്രപരമായ വിശദീകരങ്ങളാണ് ഈ ചിത്രം സമ്മാനിക്കുന്നത്. എന്തായാലും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് 303.