എം-സോണ്‍ റിലീസ് – 2213
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Céline Sciamma |
പരിഭാഷ | അഭിജിത്ത് എസ് |
ജോണർ | ഡ്രാമ |
സെലിൻ സിയാമ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമാണ് ടോംബോയ്. പേരു സൂചിപ്പിക്കുന്നത് പോലെ സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രമാണിത്. ട്രാൻസ്ജെൻഡർ ബോയ് ആയിയുള്ള ഒരു കുട്ടിയുടെ കഥപറയുന്ന ഈ ചിത്രം എല്ലാവരും കണ്ടിരിക്കേണ്ടുന്ന ഒന്നാണ്. ജെൻഡർ എന്നത് സ്ത്രീയിലേക്കും, പുരുഷനിലേക്കും മാത്രമായി നമ്മൾ ചുരുക്കുമ്പോൾ ഇതേ ജെൻഡർ തന്നെ മഴവില്ലു പോലെ ഒരു സ്പെക്ട്രം ആണെന്ന കാര്യം നമ്മൾ തിരിച്ചറിയാതെ പോവുന്നു. ഇത്തരത്തിൽ സമൂഹത്തിലവരെ വേറിട്ടു നിർത്തുകയും മറ്റൊരു രീതിയിൽ നോക്കികാണുകയും ചെയ്യുന്നു. തികച്ചും ജനിതകപരമായ കാരണങ്ങളാൽ ഉണ്ടാവുന്ന ഇത്തരം ശാരീരികമായ മാറ്റങ്ങളെ നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്.
ഇവിടെ ഈ ചിത്രത്തിൽ ട്രാൻസ്ജെൻഡർ ആയതിനാൽ ഒരു കുട്ടിയ്ക്കുണ്ടാവുന്ന മാനസികമായ അനുഭവങ്ങളും, മറ്റുള്ളവരിൽ നിന്നുള്ള പെരുമാറ്റങ്ങളും വരച്ചു കാണിക്കുന്നുണ്ട്. എന്നാൽ ഒരച്ഛനും അമ്മയും എങ്ങനെയാണ് പെരുമാറേണ്ടതെന്നുള്ള വ്യക്തമായ അവതരണം ഈ ചിത്രം നൽകുന്നു.
നമ്മളനുഭവിക്കാത്ത ജീവിതമെന്നതു നമുക്ക് വെറും കെട്ടുകഥകൾ തന്നെയാണ്. അതുകൊണ്ട് തന്നെ ട്രാൻസ്ജെൻഡർ എന്നതും ആണിനെയും പെണ്ണിനേയും പോലെ മനുഷ്യർ തന്നെയാണെന്നും ജെൻഡർ എന്നതൊരു സ്പെക്ട്രം ആണെന്നുമുള്ള തിരിച്ചറിവുകൾ നമുക്ക് ഉണ്ടാവട്ടെ. എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ടോംബോയ്.