I Am Not Okay with This Season 1
ഐ ആം നോട്ട് ഓക്കെ വിത്ത് ദിസ് സീസൺ 1 (2020)
എംസോൺ റിലീസ് – 2238
ഭാഷ: | ഇംഗ്ലീഷ് |
നിർമ്മാണം: | 21 Laps Entertainment |
പരിഭാഷ: | അജിത്ത് ബി. ടി.കെ, ഋഷികേശ് നാരായണൻ |
ജോണർ: | കോമഡി |
2020ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ കോമഡി ഡ്രാമ സീരീസാണ് “ഐ ആം നോട്ട് ഓക്കെ വിത്ത് ദിസ്”. പ്രധാന കഥാപാത്രമായ സിഡ്‌നി എന്ന പെൺകുട്ടിക്ക് അപ്രതീക്ഷിതമായി ചില അമാനുഷിക ശക്തികൾ കിട്ടുകയും തുടർന്നുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും സംഭവ വികാസങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. ചാൾസ് ഫോർമാന്റെ പുസ്തകത്തെ ആസ്പദമാക്കി ജോനാതൻ എന്റ്വിസിൽ സംവിധാനം ചെയ്ത ഈ സീരീസിൽ 20 മിനിറ്റ് അടങ്ങുന്ന 7 എപ്പിസോഡുകളാണുള്ളത്. സോഫിയ ലില്ലിസ്സ്, വ്യാറ്റ് ഓലഫ്, സോഫിയ ബ്രയാന്റ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു.