Tai Chi 0
തായ് ചി സീറോ (2012)

എംസോൺ റിലീസ് – 2240

ഭാഷ: മാൻഡറിൻ
സംവിധാനം: Stephen Fung
പരിഭാഷ: ഫാസിൽ ചോല
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
Download

3811 Downloads

IMDb

6/10

2012ൽ സ്റ്റീഫൻ ഫങ്ങിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചൈനീസ് മാർഷ്യൽ ആർട്‌സ് സിനിമയാണ് തയ് ചി സീറോ. യാങ് ലു ചാൻ എന്ന ബാലൻ ചെൻ സ്റ്റൈൽ കുങ്ഫു പഠിക്കാനായി ചെൻ ഗ്രാമത്തിലേക്ക് പോകുന്നു. എന്നാൽ ഗ്രാമത്തിലുള്ളവർ തങ്ങളുടെ കുങ്ഫു, പുറത്തു നിന്നൊരാളെ പഠിപ്പിക്കാൻ തയ്യാറായിരുന്നില്ല. കുങ്ഫു പഠിക്കാനായി ലു ചാൻ നടത്തുന്ന രസകരമായ ശ്രമങ്ങളും, അതിനിടയിൽ ഗ്രാമത്തെ നശിപ്പിക്കാൻ എത്തിയവരോട് നടത്തുന്ന പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. 2008 ബീജിംഗ് ഒളിമ്പിക്‌സ് വുഷു പുരുഷവിഭാഗം ജേതാവ് ജെയ്‌ഡൻ യുവാൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ആഞ്ചലബേബി, ടോണി ല്യുങ് കാ-ഫൈ, ഫെങ് ഷാവോഫെങ് എന്നിവരും അഭിനയിച്ചിരിക്കുന്നു.