Happy Death Day
ഹാപ്പി ഡെത്ത് ഡേ (2017)
എംസോൺ റിലീസ് – 2269
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Christopher Landon |
പരിഭാഷ: | അർജ്ജുൻ വാർയർ നാഗലശ്ശേരി |
ജോണർ: | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
Time ലൂപ്പ് എന്ന കോൺസെപ്റ് നമ്മള് ഒരുപാടു സിനിമകളിൽ കണ്ടതാണ്. എന്നാൽ ചെറിയൊരു ത്രെഡിൽ നിന്ന് വികസിക്കുന്ന കഥ നമ്മളെ എത്രത്തോളം പിടിച്ചിരുത്തുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയം..
ബർത്ത് ഡേ ദിവസത്തിൽ ട്രീ എന്ന ടീനേജ് പെൺകുട്ടി തുടരെ തുടരെ കൊല്ലപ്പെടുന്നു… സ്ലാബ് മറിഞ്, തീയിൽ പെട്ട്, കത്തി കുത്തേറ്റു, വെടിയേറ്റ്, കാർ പൊട്ടിത്തെറിച്ച്, മുങ്ങിമരിച്ച് അങ്ങനെ വെറൈറ്റി വെറൈറ്റി ടൈപ്പിലാണ് നമ്മുടേ നായിക കൊല്ലപ്പെടുന്നത്… എന്നാൽ തന്നെ തുടരെ തുടരെ കൊല്ലുന്ന മുഖംമൂടി ധരിച്ച (സ്വാഭാവികം ) കില്ലർ ആരാണെന്നു കണ്ടെത്താനും കഴിയുന്നില്ല…. ഒരേ ദിവസം വീണ്ടും വീണ്ടും മരിച്ചൂസം ആഘോഷിക്കുന്ന ഒരു ഹതഭാഗ്യയായ പെൺകുട്ടിയുടെ കഥയാണ് HAPPY DEATH DAY.