എം-സോണ് റിലീസ് – 2291
ഭാഷ | ഹിന്ദി |
സംവിധാനം | Nikkhil Advani |
പരിഭാഷ | രതീഷ് |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
INSPIRED BY TRUE EVENTS എന്ന ടാഗ് മതി ഈ സിനിമ കാണാൻ. അത്രക്ക് മനോഹരമാണ് ഈ സിനിമ. ഒരു കാലത്തെ രാഷ്ട്രീയവും , പത്ര നവ മാധ്യമങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് ധരിച്ചു വെക്കുന്ന സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കലാണ് Batla House.
2008 ലെ Batla House എൻകൗണ്ടർ നെ ആസ്പനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . കഥ തുടങ്ങുന്നത് തന്നെ ഒരു ടെററിസ്റ്റ് എൻകൗണ്ടറിലൂടെയാണ് . എ.സി.പി സഞ്ജയ് യുടെ നേതൃത്വത്തിലുള്ള സ്പെഷൽ ടീം Batla House ലെ L-18 മുറിയിൽ കടന്ന് 2 തീവ്രവാദികളെ എൻകൗണ്ടർ ചെയ്യുന്നു. ഒരാളെ ജീവനോടെ പിടികൂടുന്നു.
ആ ടീമിലുള്ള പോലീസുകാരന്റെ ജീവൻ കൂടി രാജ്യത്തിന് വേണ്ടി സമർപ്പിക്കേണ്ടി വരുന്നു. എൻകൗണ്ടർ കഴിഞ്ഞ് എ.സി.പി സഞ്ജയ് താഴേക്ക് വരുമ്പോഴേക്കും കേൾക്കേണ്ടി വരുന്നത് ജനങ്ങളുടെ മുറവിളിയാണ്. ഇത് ഒരു ഫേക്ക് എൻകൗണ്ടർ ആണെന്നും, എൻകൗണ്ടർ ചെയ്ത ഭീകരർ ഒക്ക്ല യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ആണെന്നും, പോലീസിന്റെ അതിക്രമം ആണ് ഇതൊന്നും ഉള്ള അലർച്ചയാണ് മുഴങ്ങുന്നത്. തീവ്രവാദികളെ തപ്പിയാണ് പോയത് എങ്കിലും പെട്ടെന്നുള്ള വെടിവെപ്പ് കാരണമാണ് എൻകൗണ്ടർ ചെയ്യേണ്ടി വരുന്നത്. ജനങ്ങൾക്ക് അവർ ഒരു തീവ്രവാദികളായി തോന്നിയില്ല. പിന്നീട് അങ്ങോട്ടു നടക്കുന്നത് എ.സി.പി സഞ്ജയ്ക്ക് മേലുള്ള പോർവിളികൾ ആണ്. മാധ്യമങ്ങളെല്ലാം അയാളെ ക്രൂശിച്ചു. ആക്ടിവിസ്റ്റുകൾ കൂടി ഇറങ്ങിയപ്പോൾ പ്രശ്നം ഗുരുതരമായി. തെളിവുകളുടെ അഭാവവും, ഭീകരർ വിദ്യാർത്ഥികൾ ആയതുകൊണ്ടും എ.സി.പി സഞ്ജയുടെ ഫേക്ക് എൻകൗണ്ടർ ആണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു.
രാജ്യത്തിന് വേണ്ടി സേവിച്ചിട്ട് രാജ്യത്തിലെ ജനങ്ങൾ തന്നെ തള്ളിപ്പറഞ്ഞ ഒരു പോലീസുകാരന്റെ ദയനീയ അവസ്ഥയാണ് ചിത്രം പറയുന്നത്. പിന്നീട് അവർ ഭീകരർ ആണെന്നുള്ള സത്യം ത്രില്ലർ രൂപത്തിൽ തെളിയിക്കുന്നതും അവസാനം വരുന്ന കോർട്ട് സീനും നല്ലൊരു സിനിമ അനുഭവം നൽകുന്നു.
കടപ്പാട് : അമൽ ഷാജ്