എം-സോണ്‍ റിലീസ് – 2295
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Fred Zinnemann |
പരിഭാഷ | ഷമീർ ഷാഹുൽ ഹമീദ് |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
ഫ്രെഡ് സീന്നെമൻ സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് ത്രില്ലർ മൂവി ആണ് ദി ഡേ ഓഫ് ദി ജക്കാൾ. (The Day of the Jackal). OAS എന്ന തീവ്രവാദ സംഘടന ഫ്രഞ്ച് പ്രസിഡന്റ് ആയ ചാൾസ് ഡി ഗല്ലെയെ വധിക്കാൻ ഒരു വാടകക്കൊലയാളിയെ നിയോഗിക്കുന്നു. വിവരം ചോർന്നു കിട്ടിയ ഫ്രഞ്ച് പോലീസ് അത് തടയാൻ ഡെപ്യൂട്ടി കമ്മിഷണർ ലേബൽനെ ചുമതലപെടുത്തുന്നു. തുടർന്ന് ഇവർ രണ്ടുപേരും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് ഈ ചിത്രം പറയുന്നത്. ഫ്രെഡറിക് ഫോർസയ്ത്തിന്റെ 1971 ലെ ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആണ് ഈ ചിത്രം. മലയാളത്തിലെ ആഗസ്റ്റ് 1 ഉൾപ്പെടെ പല റീമേക്കുകളും ഈ ചിത്രത്തിനുണ്ടായിട്ടുണ്ട്. 1999 ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇരുപതാം നൂറ്റാണ്ടിലെ മികച്ച 100 ബ്രിട്ടീഷ് ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ 74 ആം സ്ഥാനം ഈ ചിത്രം നേടുകയുണ്ടായി.