The Count of Monte Cristo
ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ (2002)

എംസോൺ റിലീസ് – 1259

Download

2123 Downloads

IMDb

7.7/10

നിഗൂഢമായ ചരിത്രവും പേറി പാരിസിൽ എത്തിയ മോണ്ടി ക്രിസ്റ്റോ പ്രഭുവിന്റെ കണ്ണുകളിൽ എന്താണ് പ്രണയമോ? പ്രതികാരമോ? അലക്സാണ്ടർ ഡ്യുമയുടെ വിശ്വപ്രസിദ്ധ നോവലിന്റെ ഏറ്റവും മനോഹരമായ ചലച്ചിത്രാവിഷ്കാരം.
കെവിൻ റെയ്നോൾഡ്സ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജിം കാവിസിൽ, ഗൈ പിയേഴ്സ് എന്നിവർ സുപ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ ജിം കാവിസിലിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന ഏടായ ഈ ചിത്രം അതിന്റെ ക്ലാസ്സിക്‌ അവതരണ ശൈലി കൊണ്ടും ആധാരമാക്കിയ കൃതിയോട് വിശ്വാസ്യത പുലർത്തുന്നതിനാലും ഒരു മികച്ച സിനിമാനുഭവം ആയിരിക്കും പ്രേക്ഷകന് സമ്മാനിക്കുക.