Song of the Sea
സോങ് ഓഫ് ദി സീ (2014)

എംസോൺ റിലീസ് – 2312

Download

874 Downloads

IMDb

8/10

ടോം മൂറിന്റെ സംവിധാനത്തിൽ കാർട്ടൂൺ സലൂൺ ഒരുക്കിയ ഐറിഷ് ആനിമേറ്റഡ് ഫാന്റസി ചിത്രമാണ് സോങ് ഓഫ് ദി സീ. ടോം മൂറിന്റെ Irish folklore trilogyയിലെ രണ്ടാമത് ചിത്രമാണിത്. ദി സീക്രട്ട് ഓഫ് കെൽസ്, വൂൾഫ് വാക്കേഴ്‌സ് എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ.
2014 വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ഈ ചിത്രത്തെ തേടിയെത്തി. പുതുമയാർന്ന അനിമേഷൻ ശൈലിയാണ് ഈ ചിത്രത്തിന്റെ ഒരു സവിശേഷത. ഇതിലെ മനോഹരമായ ഗാനങ്ങളാണ് മറ്റൊന്ന് (note:സിനിമ കഴിഞ്ഞ ശേഷമുള്ള രണ്ടു പാട്ടുകൾ കേൾക്കാൻ വിട്ടുപോകാരുത്). കഥാപരമായി ജാപ്പനീസ് അനിമേഷൻ ചിത്രമായ സ്പിരിറ്റഡ് എവേ എന്ന ചിത്രവുമായി ഈ ചിത്രത്തിന് സാമ്യമുണ്ട്. ആലോചിക്കുന്തോറും പുതിയ പുതിയ അർത്ഥങ്ങൾ കിട്ടുന്ന രീതിയിലാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ പോലെ മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു ചിത്രമാണിത്.
അമ്മ പറഞ്ഞു തന്ന കഥകൾ കേട്ടാണ് ബെൻ വളർന്നത്. അവൻ ഒരു എട്ടനാകുന്ന സന്തോഷത്തിലാണ്. പക്ഷേ, ഒരു കുഞ്ഞനിയത്തി ഉണ്ടാകുന്നതോടു കൂടി അവന് അവന്റെ അമ്മയെ നഷ്ടപ്പെടുന്നു. ആ കാരണം കൊണ്ടു തന്നെ അവന് അവന്റെ അനിയത്തിയെ ഒരിക്കലും ഇഷ്ടപ്പെടാനാവുന്നില്ല. മെല്ലെമെല്ലെ അവന്റെ കുടുംബത്തിന്റെ താളം തെറ്റുന്നു. അമ്മ പറഞ്ഞ കഥയിലെ മാലാഖമാർ ബെന്നിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതോട് കൂടി ബെന്നിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുന്നു.
എന്തായിരിക്കും ബെന്നിന്റെ അമ്മക്ക് പറ്റിയത്? ബെൻ അവന്റെ അനുജത്തിയുമായി അടുക്കുമോ? മാലാഖമാർ ബെന്നിന്റെ ജീവിതത്തിലേക്ക് വന്നത് എന്തിനായിരിക്കും? അതെല്ലാം ബെന്നിന്റെ വെറും തോന്നലുകളായിരുന്നോ? ആ കുടുംബം പഴയ സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് തിരികെയെത്തുമോ? തുടർന്ന് കാണുക.