Taken 3
ടേക്കൺ 3 (2014)
എംസോൺ റിലീസ് – 1261
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Olivier Megaton |
പരിഭാഷ: | ധനു രാജ് |
ജോണർ: | ആക്ഷൻ, ത്രില്ലർ |
2014 ൽ ഒലിവർ മാറ്റഗണിന്റെ സംവിധാനത്തിൽ ഇയാം നിൽസ്, ഫോറസ്റ്റ് വൈറ്റ്നാം, ഫ്രാങ്കി ജാൻസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഇറങ്ങിയ ക്രൈം ത്രില്ലറാണ് ടേക്കൺ 3. ബ്രയാൻ മിൽസ് എന്ന മുൻ സി.ഐ.എ ഉദ്യോഗസ്ഥന് “അവൾ അയാളുടെ അപ്പാർട്ട്മെന്റിലെത്തും, ഭക്ഷണവുമായി വരിക” എന്ന് തന്റെ മുൻഭാര്യയുടെ ഒരു മെസേജ് എത്തുന്നു. ആ മെസേജ് അനുസരിച്ച് ഭക്ഷണവുമായി വീട്ടിലെത്തുന്ന അയാൾ കാണുന്നത് തന്റെ വീടിന്റെ ബെഡ്റൂമിൽ കഴുത്തറുത്ത നിലയിൽ കിടക്കുന്ന തന്റെ മുൻ ഭാര്യയുടെ ശവശരീരമാണ്. കാര്യങ്ങൾ മനസിലാകും മുന്നേ പോലീസ് എത്തി അയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നു. തന്നെ കുടുക്കുവാൻ ആരോ മനപ്പൂർവ്വം കരുതിക്കൂട്ടി ചെയ്തതാണെന്ന് മനസിലാക്കിയ ബ്രയാൻ, പോലീസിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടുന്നു. അയാൾ തന്റെ സൂഹൃത്തുക്കളോടൊപ്പം തന്റെ നിരപരാധിത്വം തെളിയിക്കാനായി ഇറങ്ങിപ്പുറപ്പെടുന്നു.