Orange
ഓറഞ്ച് (2010)

എംസോൺ റിലീസ് – 2338

ഭാഷ: തെലുഗു
സംവിധാനം: Bommarillu Baskar
പരിഭാഷ: സാൻ പി സാൻ
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Download

1734 Downloads

IMDb

6.6/10

Movie

N/A

രാം ചരൺ, ജനീലീയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഭാസ്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2010 ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമയാണ് ഓറഞ്ച്.
ജീവിതാവസാനം വരെ പ്രേമിക്കുന്ന ഒരുത്തന് വേണ്ടി കാത്തിരിക്കുന്ന ജാനുവും, ദീർഘകാല പ്രണയത്തിൽ ഒട്ടും വിശ്വാസമില്ലാത്ത റാമും കണ്ടുമുട്ടുന്നതോട് കൂടിയാണ് കഥ പുരോഗമിക്കുന്നത്. ഒരുപാട് പ്രണയ പരാജയ കഥകളുള്ള റാം ഒരിക്കൽ പോലും ഇനി പ്രണയത്തിൽ കളവ് പറയില്ലെന്ന് പ്രതിഞ്ജ എടുത്ത ആളാണ്. പരസ്പരം പ്രണയത്തിലാകാൻ ശ്രമിക്കുന്ന ഇരുവർക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ, സ്വരച്ചേർച്ച ഇല്ലായ്മ എന്നിവയെല്ലാം ചിത്രം മനോഹരമായി പറഞ്ഞ് വെക്കുന്നു. ചിത്രത്തിലുടനീളം ഇരുവരുടെയും പ്രകടനം മികച്ചതുമാണ്.
പരസ്പര ബന്ധങ്ങളിലെ സ്നേഹമില്ലായ്മയും, ബന്ധങ്ങളെ ചേർത്തു വെക്കാൻ പറഞ്ഞ് പോകുന്ന ചെറിയ കള്ളങ്ങളും ബന്ധങ്ങളെ എത്രത്തോളം ബാധിക്കുമെന്നതാണ് ചിത്രം പ്രധാനമായും ചർച്ച ചെയ്യുന്നത്. മനോഹരമായ സംഗീതമാണ് എടുത്തു പറയേണ്ട ചിത്രത്തിന്റെ മറ്റൊരു സവിശേഷത.