എം-സോണ് റിലീസ് – 2358
ഭാഷ | കൊറിയൻ |
സംവിധാനം | Bong-han Kim |
പരിഭാഷ | ഷൈജു എസ് |
ജോണർ | ആക്ഷൻ, കോമഡി, ക്രൈം |
Kim Bong-han തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2020ൽ പിറത്തിറങ്ങിയ കൊറിയൻ ആക്ഷൻ കോമഡി ചിത്രമാണ് “ദി ഗോൾഡൻ ഹോളിഡേ”
ഡായ്ച്ചൻ പോലീസിൽ ഡിറ്റക്ടീവായ ഹോങ് ബ്യോങ്-സു, ഒരു വലിയ കടത്തിൽ പെട്ട് നിൽക്കുവാണ്. വർഷങ്ങൾക്ക് മുൻപ് കൂട്ടുകാരനായ കിം യോങ്-ബേയ്ക്ക് വേണ്ടി വീട് പണയം വെച്ച് ലോണെടുത്ത് കൊടുക്കുകയും ആ കാശുമായി അവൻ മുങ്ങുകയും ചെയ്യുന്നു. ലോൺ തിരിച്ചടക്കാനാവാതെ വീട് ജപ്തി ചെയ്യുമെന്ന നിലയിൽ നിൽക്കുന്ന സമയത്താണ് നാട്ടുകാരിൽ ഒരാൾ ഫിലിപ്പീൻസിൽ വെച്ച് യോങ്-ബേയെ കണ്ടെന്ന് ബ്യോങ്-സു അറിയുന്നത്.
ബ്യോങ്-സുവിന്റെ ഭാര്യയുടെ കാലങ്ങളായുള്ള ആഗ്രഹമാണ് ഒരിക്കലെങ്കിലും വിദേശത്ത് പോവുക എന്നത്. അങ്ങനെ പത്താം വിവാഹ വാർഷികത്തിന് ഭാര്യയുടെയും മകളുടെയും നിർബന്ധത്തിന് വഴങ്ങി ബ്യോങ്-സു, ഫിലിപ്പീൻസിലേക്ക് പോവാമെന്ന് സമ്മതിക്കുന്നു. തന്നെ പറ്റിച്ചു കടന്നു കളഞ്ഞ യോങ്-ബേയെ കണ്ടുപിടിക്കുക എന്നൊരു ലക്ഷ്യം കൂടി ആ യാത്രയുടെ പിന്നിൽ ഉണ്ടായിരുന്നു.
ഫിലിപ്പീൻസിൽ എത്തിയ ശേഷം മറ്റൊരു ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടുകയും അവൻ വഴി യോങ്-ബേ ഒരു കൊലപാതക കുറ്റത്തിന് ജയിലിലാണെന്നും അറിയുന്നു. തുടർന്ന് യോങ്-ബേയുടെ നിരപരാധിത്വം തെളിയിക്കാൻ ഇറങ്ങിത്തിരിക്കുന്ന ബ്യോങ്-സു എത്തിപ്പെടുന്നത് അന്തരാഷ്ട്ര കുറ്റവാളി പാട്രിക്കിന്റെ മുന്നിലാണ്. തുടർന്ന് ബ്യോങ്-സുവിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പാട്രിക്കും യോങ്-ബേയുമായുള്ള ബന്ധവും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢ രഹസ്യങ്ങളുമൊക്കെയായി വളരെ രസകരമായി കഥ മുന്നോട്ട് പോവുന്നു.