എം-സോണ്‍ റിലീസ് – 2390
ഇറോടിക് ഫെസ്റ്റ് – 15
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Bernardo Bertolucci |
പരിഭാഷ | അഷ്‌കർ ഹൈദർ |
ജോണർ | ഡ്രാമ, റൊമാൻസ് |
ഗിൽബർട്ട് അഡെയറിന്റെ ഹോളി ഇന്നസെന്റ്സ് എന്ന നോവലിന്റെ
ചലച്ചിത്ര ആവിഷ്‌കരമാണ് ബെർണാഡോ ബെർട്ടോലൂച്ചി സംവിധാനം ചെയ്ത ദി ഡ്രീമേർസ് (2003).
1968 ൽ പാരിസിൽ വെച്ച് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് വിദ്യാർത്ഥികൾ
തമ്മിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്റെയും പ്രണത്തിന്റെയും അഭിപ്രായ ഭിന്നതകളുടെയും കഥയാണ് ദി ഡ്രീമേർസ്.
അമേരിക്കയിൽ നിന്നും വിദ്യാർത്ഥിയായി
പാരിസിൽ എത്തുന്ന മാത്യു, സിനിമാടെക്കിലെ പ്രക്ഷോഭങ്ങൾക്കിടയിൽ വെച്ച് ഇരട്ടകളായ തിയോയെയും ഇസബെല്ലിനെയും പരിചയപ്പെടുന്നു.
ഒരു ദിവസം അവരുടെ വീട്ടിൽ അത്താഴം കഴിക്കാൻ എത്തുന്ന മാത്യു, അവരുടെ അഭ്യർത്ഥന മാനിച്ചു അവിടെ കുറച്ചുനാൾ താമസിക്കുന്നു. തിയോയും ഇസബെല്ലും
തമ്മിലുള്ള ബന്ധവും അവരുടെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളും കണ്ട് അമ്പരക്കുന്ന മാത്യു, പയ്യേ അവരിൽ ഒരാളായി മാറുകയും ഇസബെല്ലുമായി പ്രണയത്തിൽ ആകുകയും ചെയ്യുന്നു. അതിനുശേഷം അവർക്കിടയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം 1960കളിലെ സിനിമകളെപ്പറ്റിയും, ചാപ്ലിനും കീറ്റണും അതുപോലെ ക്ലാപ്റ്റനും ഹെൻഡ്രിക്ക്‌സും തമ്മിലുള്ള താരതമ്യത്തെപ്പറ്റിയുമൊക്കെ ഈ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്.
സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് ദി ഡ്രീമേർസ്. സിനിമയിൽ ധാരാളം നഗ്ന രംഗങ്ങളും സദാചാര വിരുദ്ധമായ സന്ദർഭങ്ങളും ഉള്ളതിനാൽ പ്രായപൂർത്തി ആകാത്തവരും സദാചാര സഹോദരങ്ങളും കാണാതെയിരിക്കുക.