A Muse
എ മ്യൂസ്‌ (2012)

എംസോൺ റിലീസ് – 1210

ഭാഷ: കൊറിയൻ
സംവിധാനം: Jung Ji-woo
പരിഭാഷ: ജിതിൻ.വി
ജോണർ: ഡ്രാമ, റൊമാൻസ്
Download

3469 Downloads

IMDb

6.6/10

Movie

N/A

70 വയസ്സ് പ്രായമുള്ള കവി ലീ ജോക്യോയും, അദ്ദേഹത്തിന്റെ സ്റ്റുഡന്റും നോവലിസ്റ്റും കൂടിയായ സോ ജിവൂവും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയെ കണ്ടുമുട്ടുന്നതിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. പ്രായമേറിയെങ്കിലും ഒരു ചെറുപ്പക്കാരന്റെ മാനസികാവസ്ഥ കാത്തുസൂക്ഷിക്കുന്ന ലീ ജോക്യോ, ആ ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി പ്രണയത്തിൽ ആവുകയും, അവളേപ്പറ്റി ചെറുകഥ എഴുതാനും തുടങ്ങുകയാണ്. പല വൈകാരിക തലങ്ങളിലൂടെയും കടന്നുപോകുന്ന ചിത്രം, നമ്മോട് പലതും പറയാതെ പറയുന്നുണ്ട്. 2012 ൽ സൗത്ത് കൊറിയയിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം. Park Bum-shin ന്റെ Eun-gyo എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്.
Goblin, Tune in for Love എന്നിവയിലൂടെ ഏവർക്കും സുപരിചിതയായ Kim Go-eun ആണ് ഇതിൽ വിദ്യാർത്ഥിനിയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.