എം-സോണ്‍ റിലീസ് – 2409
ഭാഷ | കൊറിയൻ |
സംവിധാനം | Kim Ki-duk |
പരിഭാഷ | കിം കി-ഡുക്ക് |
ജോണർ | ഡ്രാമ |
സിനിമയുടെ വ്യത്യസ്ഥതയുടെ രാജാവായ കിം കി ഡുക്കിന്റെ മറ്റൊരു മായാജാലം. ബാഗ്രൗണ്ട് മ്യൂസിക്കോ യാതൊരുവിധ മേക്കിങ് ക്വാളിറ്റിയോ ഇല്ലാതെ പ്രധാന കഥാപാത്രത്തിന് പിന്നിലൂടെ ക്യാമറ കൊണ്ട് നടന്നെടുത്ത ഒരു സിനിമ. മുഖ്യ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. കിം കി ഡുക്കിന്റെ മറ്റു സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വയം ക്യാമറ, എഡിറ്റിംഗ്, നിർമ്മാണം, സംവിധാനം കൂടാതെ അഭിനയിക്കുകയും ചെയ്ത ഒരു സിനിമയാണ് 2011 ൽ ഇറങ്ങിയ ആമേൻ. തന്റെ കാമുകനെ അന്വേഷിച്ചിറങ്ങിയ ഒരു പെൺകുട്ടിയുടെ കഥയാണിത്. യാത്രയ്ക്കിടയിൽ യൂറോപ്പിലെ തെരുവ് വീഥികളുടേയും നഗരവീഥികളുടേയും സൗന്ദര്യം കാണിക്കുന്നുണ്ട് എങ്കിലും പ്രേക്ഷകന് അത് ആസ്വദിക്കുന്നതിൽ മടുപ്പ് തോന്നിയേക്കാം. ആ യാത്രയ്ക്കിടയിൽ മാസ്ക് ധരിച്ച ആരോ ഒരാൾ തന്നെ പിന്തുടരുന്നുണ്ട് എന്ന് നായിക മനസ്സിലാക്കുന്നു. ആരാണത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിലൂടെയാണ് കഥ പോകുന്നത്.
എന്തെല്ലാമോ ലക്ഷ്യം വെച്ചുള്ള ഒരു സിനിമയാണ് ആമേൻ. സാധാരണ ഒരു സിനിമ എന്നതിലുപരി കിം കി ഡുക് എന്തോ ഭയാനകമായ ഒരു കാര്യം പറയുന്നുണ്ട് സിനിമയിൽ. അത് കൊണ്ട് തന്നെ സിനിമ വിവാദങ്ങളിൽ പെട്ടിരുന്നു. യാതൊരു ആസ്വാദനവും നൽകാതെ എങ്ങനെ പ്രേക്ഷകനോട് കഥ പറയാം എന്ന കിം കി ഡുക്കിന്റെ പുതിയ തന്ത്രമാണ് “ആമേൻ”.