The Exorcist
ദി എക്സോര്‍സിസ്റ്റ് (1973)

എംസോൺ റിലീസ് – 2428

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: William Friedkin
പരിഭാഷ: ജവാദ് കെ.എം
ജോണർ: ഹൊറർ
Download

8126 Downloads

IMDb

8.1/10

വില്യം ഫ്രീഡ്‌കിൻ സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹൊറർ ചിത്രമാണ് “ദി എക്സോറിസ്റ്റ്”, 1971 ൽ ഇറങ്ങിയ തന്റെ അതേ പേരിലുള്ള പണം വാരി നോവലിനെ അടിസ്ഥാനമാക്കി വില്യം പീറ്റർ ബ്ലാട്ടിയാണ് ചിതം നിർമ്മിച്ചതും അതിന്റെ തിരക്കഥയെഴുതിയതും.

പ്രശസ്തയായ ഒരു നടിയാണ് ക്രിസ് മാക്നീല്‍. അവളുടെ 12 വയസ്സുകാരി മകളായ റെഗൻറെ സ്വഭാവത്തിൽ വരുന്ന അസ്വാഭാവികതകൾ ആദ്യമൊന്നും ക്രിസ് കാര്യമായി എടുത്തില്ല. എന്നാല്‍ പയ്യെ പയ്യെ റെഗന്റെ പ്രായത്തിൽ കവിഞ്ഞ സംസാരശൈലിയും, പെരുമാറ്റവും ക്രിസ്സിനെയും ചുറ്റുമുള്ളവരെയും ആശങ്കാകുലരാക്കുന്നു. പല ഡോക്ടര്‍മാരെ മാറി മാറി കാണിച്ചിട്ടും, പല പല ചികിത്സാ രീതികള്‍ പരീക്ഷിച്ചിട്ടും അവളുടെ അവസ്ഥ കൂടുതല്‍ മോശമാവുകയാണ് ചെയ്തത്. അങ്ങനെ വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ തന്റെ മകളെ രക്ഷിക്കാന്‍ രണ്ട് കത്തോലിക്കാ പുരോഹിതരുടെ സഹായം ആ അമ്മ തേടുന്നു. എന്നാൽ അപ്പോഴേക്കും ഒരു ശവശരീരം എന്ന പോലെ റെഗന്റെ ശരീരം അഴുകിത്തുടങ്ങിയിരുന്നു. അവളുടെ ശരീരത്തില്‍ നിന്നും പൈശാചികമായ ഒരു ശബ്ദമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റെഗന്റെ ആരോഗ്യത്തിലുപരി അവളുടെ ആത്മാവിന് വേണ്ടിയുള്ള ഒരു പോരാട്ടമായി സിനിമ മാറുകയാണ്‌. റെഗനും ബാക്കിയുള്ളവര്‍ക്കും എന്ത് സംഭവിക്കുമെന്നറിയാന്‍ സിനിമ കാണുക.

1973ല്‍ റിലീസ് ചെയ്ത ചിത്രം ഇന്നും ഹൊറര്‍ ചിത്രങ്ങളുടെ ഒരു അളവുകോലാണ്. ആദ്യമായി മികച്ച ചിത്രത്തിനുള്ള ഓസ്കാറിന് നാമനിര്‍ദ്ദേശം ചെയ്ത ഹൊറര്‍ ചിത്രമാണ് “ദി എക്സോറിസ്റ്റ്”. ഇതുള്‍പ്പടെ 10 ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ ചിത്രം നേടി. കൂടാതെ 1973ലെ ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രവും കൂടിയാണ് “ദി എക്സോറിസ്റ്റ്”.

വളരെ തീക്ഷ്ണമായ രംഗങ്ങളും, സംഭാഷണങ്ങളും ഉള്ളതിനാല്‍ കുട്ടികളും, അത്തരം രംഗങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കാന്‍ സാധ്യതയുള്ളവരും ചിത്രം ഒഴിവാക്കുക.