The Terror Live
ദി ടെറർ ലൈവ് (2013)

എംസോൺ റിലീസ് – 2437

Download

12911 Downloads

IMDb

7.1/10

Movie

N/A

2013 ൽ കിം ബ്യുങ് വൂ വിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ത്രില്ലർ മൂവിയാണ് ദി ടെറർ ലൈവ്.
Ha Jung Woo ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു വാർത്ത അവതാരകനായി ജോലി ചെയ്തിരുന്ന യൂൺ യൂങ് ഹ്വാ (Ha Jung Woo) കുറച്ചു മാസങ്ങൾക്ക് മുമ്പ് ചാനലിൽ നിന്നും പുറത്താവുകയും, നിലവിൽ ഒരു റേഡിയോ സ്റ്റേഷനിൽ ജോലി ചെയ്ത് വരികയും ആണ്. ഒരു ദിവസം ലൈവ് ഷോയിലേക്ക് ഒരു കോൾ വരികയും, കോൾ ചെയ്ത ആൾ ഒരു തീവ്രവാദി ആണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. തുടർന്ന് തൊട്ടടുത്ത് ഒരു പാലം സ്ഫോടനത്തിൽ തകരുന്നു. ബാക്കി ഒക്കെ പ്രവചനാതീതം.
തുടക്കം മുതൽ ഒടുക്കം വരെ Ha Jung Woo ന്റെ വൺ മാൻ ഷോ ആണെന്ന് തന്നെ പറയാം.
ഒന്നര മണിക്കൂർ ദൈർഘ്യം വരുന്ന ഈ സിനിമ പ്രേഷകനെ ത്രിൽ അടിപ്പിക്കും എന്നത് തീർച്ചയാണ്.