എം-സോണ്‍ റിലീസ് – 2464
ഭാഷ | പേർഷ്യൻ |
സംവിധാനം | Majid Majidi |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ഡ്രാമ |
ലോക പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ സംവിധാനത്തിൽ 2020 ൽ ഇറങ്ങിയ സിനിമയാണ് “സൺ ചിൽഡ്രൻ”.
അലി സമാനി എന്ന ബാലനെയും അവനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളേയുമാണ് കഥ പറയുന്നത്. അലി സമാനിയും കൂട്ടുകാരും അല്ലറചില്ലറ പണികളും ചെറിയ തട്ടിപ്പും വെട്ടിപ്പുമായി ജീവിച്ചു പോകുന്ന പയ്യന്മാരാണ്. അതിനിടയ്ക്കാണ് അവർക്ക് നല്ലൊരു കോള് ഒത്തു വരുന്നത്. ഗ്രാമത്തിലെ സ്കൂളിലെ ബേസ്മെന്റിന് താഴെയുള്ള തുരങ്കം വഴി ചെന്നാൽ അത് അവസാനിക്കുന്നിടത്ത് ഒരു നിധി കിട്ടുമെന്ന് നാട്ടിലെ ഒരു പ്രമുഖ തട്ടിപ്പുകാരൻ പറയുന്നു. അതെടുക്കാനായി അയാൾ അലിയെ ഏൽപ്പിക്കുകയാണ്. അലി തന്റെ 3 തല്ലിപ്പൊളി കൂട്ടുകാരേയും കൂട്ടി നിധി എടുക്കാനായി സ്കൂളിൽ പോയി ചേരുകയാണ്. തുടർന്ന് നടക്കുന്ന സംഭവവികാസമായ കഥയാണ് സൺ ചിൽഡ്രൻ പറയുന്നത്. സൺ സ്കൂളും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും, അധ്യാപക-വിദ്യാർഥി ബന്ധങ്ങളും, അനാഥവും, തെരുവ് ബാല്യവും, മാതാപിതാക്കളുടെ ദുരിതങ്ങളും, അവരാൽ അനുഭവിക്കേണ്ടി വരുന്ന യാതനകളും, സിനിമയിൽ പറയുന്നു. അഫ്ഗാനിൽ നിന്ന് കുടിയേറി ഇറാനിലേക്ക് താമസം മാറ്റിയ അഭയാർത്ഥികൾ അനുഭവിക്കേണ്ടിവരുന്ന പരിഹാസങ്ങളും, കഷ്ടതകളും സിനിമ എടുത്തു കാണിക്കുന്നുണ്ട്.
ഈ വർഷത്തെ അക്കാദമി അവാർഡിനായുള്ള നോമിനേഷനിലേക്ക് ഇറാനിൽ നിന്നുള്ള ഔദ്യോഗിക ചിത്രമായി സൺ ചിൽഡ്രൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.