എം-സോണ്‍ റിലീസ് – 1143
ഭാഷ | ഇംഗ്ലീഷ്, ഫ്രഞ്ച് |
സംവിധാനം | Gaspar Noé |
പരിഭാഷ | അഷ്കർ ഹൈദർ |
ജോണർ | ഡ്രാമ, റൊമാൻസ് |
ഇതൊരു 3D/2D ഫോർമാറ്റിൽ എടുത്ത പടമാണ്. സാധാരണ നമ്മൾ കാണുന്നൊരു 3D ഫോർമാറ്റിലുള്ള സിനിമയിൽ 3D എഫക്ടസിന് വേണ്ടി എടുക്കുന്ന കുറേ ഷോട്ടുകളുണ്ടാവാറുണ്ട്. എന്നാൽ’ ലൗ ‘ എന്ന മൂവിയിൽ സെക്സിനെ എങ്ങനെ 3D യിലൂടെ ആവിഷ്കരിക്കാമെന്നാണ് പറയുന്നത്. അതിനായി ഈ മൂവിയിൽ പ്രതേക സീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ വളരെയേറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
മറ്റൊരു പ്രതേകതയായിട്ട് എനിക്ക് തോന്നിയത് ഈ സിനിമയുടെ സിനിമട്ടോഗ്രാഫിയാണ്. അത്രയ്ക്കും മനോഹരമായിട്ടാണ് ഓരോ സീനും വരുന്നത്.
സിനിമയുടെ കഥയിലോട്ട് വരുമ്പോൾ, എടുത്ത് പറയത്തക്ക സംഭവങ്ങളൊന്നും തന്നെയില്ല. പാരിസിൽ സംവിധാനം പഠിക്കാനായി അമേരിക്കയിൽ നിന്നും എത്തിയ മർഫിയും ആർട്ട് സ്കൂളിലെ വിദ്യാർത്ഥിയായ എലെക്ട്രയും തമ്മിൽ പ്രണയത്തിലാവുന്നു. സെക്സ്സിന്റെയും ഡ്രഗ്സിന്റെയും ലോകത്തിൽ അടിമപ്പെട്ട് ജീവിതം നശിപ്പിച്ചു കൊണ്ടിരുന്ന ഇവർക്കിടയിലോട്ട് മറ്റൊരു പെൺകുട്ടി ആകസ്മികമായി എത്തുന്നതോടുക്കൂടി ഇവർ തമ്മിൽ വേർപിരിയേണ്ട സാഹചര്യം ഉണ്ടാകുന്നു. എലെക്ട്രയോടുള്ള പ്രണയം എന്നും മനസ്സിൽ സൂക്ഷിക്കുന്ന മർഫി വർഷങ്ങൾക്ക് ശേഷം അവളെ അന്വേഷിച്ച് പോകേണ്ട സാഹചര്യം ഉടലെടുക്കുന്നു. മർഫി എലെക്ട്രയെ കണ്ടെത്തുമോ? ഇതിന്റെയൊക്കെയൊരു ഉത്തരമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.
സാധാരണയൊരു സിനിമയിൽ നമ്മൾ കണ്ടിട്ടുള്ള സെക്സ് സീനുകളെയെല്ലാം തന്നെ കവച്ചുവയ്ക്കുന്ന സീനുകൾ ഈ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരു മയവും കൂടാതെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ പ്രായപൂർത്തി ആകാത്തവരും ഇറോട്ടിക് സിനിമകൾ കാണാൻ താല്പര്യമില്ലാത്തവരും ഈ സിനിമ കാണാതിരിക്കുക.