എം-സോണ്‍ റിലീസ് – 2482
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Andy Muschietti |
പരിഭാഷ | ശ്രീകാന്ത് കാരേറ്റ് |
ജോണർ | ഹൊറർ |
സ്‌റ്റീഫൻ കിങിന്റെ 1986 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2017 ൽ പുറത്ത് വന്ന സൂപ്പർ നാച്ചുറൽ ഹൊറർ ഫിലിം ആണ് ഇറ്റ്(It). 2017 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ സിനിമ. ലോകമെമ്പാട് നിന്നും 701.8 മില്യൺ ഡോളർ ഈ ചിത്രം നേടുകയുണ്ടായി. ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ ഹൊറർ ഫിലിം എന്ന ഖ്യാതി ഇപ്പോഴും ഈ സിനിമയ്ക്കാണ്.
കുട്ടികളുടെ വീഷണകോണിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. സ്‌റ്റീഫൻ കിങിന്റെ നോവലുകളിൽ കടന്ന് വരാറുള്ള ഡെറി എന്ന സാങ്കല്പിക പട്ടണമാണ് സിനിമയുടെ കഥാപരിസരം. ഇവിടെ നിന്നും കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ തുടർച്ചയായി കാണാതാകുന്നു. 1988 ഒക്ടോബറിലെ ഒരു മഴക്കാലത്ത്, തന്റെ ചേട്ടൻ നിർമ്മിച്ച് നൽകിയ പേപ്പർ ബോട്ടുമായി വീടിനു പുറത്തേക്ക് പോയ ജോർജിയെയും കാത്തിരുന്നത് ഇതേ വിധിയായിരുന്നു. ചേട്ടൻ ബില്ലും, സുഹൃത്തുക്കളും ജോർജിയുടെയും, കാണാതായ മറ്റ് കുട്ടികളുടേയും തിരോധാനത്തിന് പിന്നിലെ ദുരൂഹതകൾ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നു. ഏത് പൈശാചിക ശക്തിയാണ് ഇതിന് പിന്നിൽ? അതിനെ നേരിടാൻ കുട്ടികൾക്ക് കഴിയുമോ?
കുട്ടിക്കാലത്ത് രാത്രിയിൽ മുത്തശ്ശിയുടെ മടിയിൽ കിടന്ന്, മാന്ത്രിക കോട്ടയിലെ രാക്ഷസന്റേയും, അവനെ നേരിടാനെത്തുന്ന രാജകുമാരന്റേയും കഥ പേടിയോടെ കേട്ട് ആസ്വദിക്കുന്ന ഒരു കുട്ടിയുടെ മാനസികാനുഭൂതി തലത്തിലേക്ക് നിങ്ങളെ മടക്കി കൊണ്ട് വരാൻ, നിശ്ചയമായും ഈ സിനിമയ്ക്ക് കഴിയും.