എം-സോണ്‍ റിലീസ് – 2514
MSONE GOLD RELEASE
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Florian Zeller |
പരിഭാഷ | ഷാരുൺ പി.എസ് |
ജോണർ | ഡ്രാമ |
വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ആന്റണി മകൾ ആനിന്റെ പരിചരണത്തിലാണ്. ആന്റണിയുടെ കർക്കശസ്വഭാവം ആനിന് ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ദിവസം ചെല്ലുന്തോറും ആന്റണിയുടെ വാർദ്ധക്യരോഗങ്ങളും പിടിവാശിയും അതുമൂലം ആനിനുണ്ടാവുന്ന വിഷമതകളും വർദ്ധിക്കുക മാത്രമാണുണ്ടാവുന്നത്. രോഗിയായ അയാൾക്ക് പലപ്പോഴും മകളെപ്പോലും തിരിച്ചറിയാനാവുന്നില്ല. പിതാവിന് വേണ്ടി ആൻ അനുഭവിക്കുന്ന ബുദ്ധിമുട്ടലുകൾ ആനിന്റെ ഭർത്താവ് പോളിൽ ഉണ്ടാക്കുന്ന അമർഷം ചെറുതൊന്നുമായിരുന്നില്ല.
വാർദ്ധക്യത്തിന്റെ വേദനാജനകമായ മുഖം ഒരച്ഛന്റെയും മകളുടെയും കഥയിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ കൊച്ചുചിത്രത്തിൽ. വാർദ്ധക്യരോഗങ്ങൾ മൂലം ആന്റണിക്കുണ്ടാവുന്ന കൺഫ്യൂഷനുകൾ പ്രേക്ഷകനിലും ഉണ്ടാക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥപറച്ചിൽ രീതി. 93-ാമത് ഓസ്‍കാർ അവാർഡിൽ മികച്ച സിനിമ, മികച്ച നടൻ, മികച്ച സഹനടി ഉൾപ്പടെ 6 നോമിനേഷനുകൾ നേടിയ ഈ ചിത്രം മികച്ച അവതരണം കൊണ്ടും ആന്റണി ഹോപ്കിൻസ്, ഒലീവിയ കോൾമാൻ എന്നിവരുടെ പ്രകടനം കൊണ്ടും ഹൃദ്യമായ ഒരുനുഭവമാവുന്നു.