Believer
ബിലീവർ (2018)

എംസോൺ റിലീസ് – 2521

Download

10767 Downloads

IMDb

6.6/10

Movie

N/A

“മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക”, എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഈ സിനിമ 2018ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ആക്ഷൻ ക്രൈം ത്രില്ലറാണിത്.

സിഗ്നലിലൂടെ നമുക്കേവർക്കും പരിചിതനായ
ചോ ജിൻ-വൂങ് തന്നെയാണ് ഇതിലും നായകനായി എത്തിയിരിക്കുന്നത്. മയക്കുമരുന്ന് കച്ചവടത്തിലെ വമ്പൻ സ്രാവായ മിസ്റ്റർ. ലീയെ താഴെക്കിടയിലെ ഒരു മയക്കുമരുന്ന് കച്ചവടക്കാരനായ സിയോ യങ്-റാക്കിന്റെ കൂടെ ചേർന്ന് പോലീസുകാരനായ നായകൻ ജോ വോൻ-ഹു പിടിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. മിസ്റ്റർ. ലീയിലേക്ക് എത്തിപ്പെടാൻ പല വിധത്തിൽ ശ്രമിക്കുന്ന നായകന് അഭിമുഖീകരിക്കേണ്ട വരുന്ന പ്രശ്ങ്ങൾ ചെറുതൊന്നും അല്ല.

 അതിനിടയിൽ നടക്കുന്ന സംഭവ വികാസങ്ങളും ട്വിസ്റ്റുകളും കഥയെ രസകരമായി മുമ്പോട്ട് കൊണ്ടുപോകുന്നു. കഥക്ക് പുറമേ ആക്ഷൻ രംഗങ്ങളിലും സിനിമാറ്റൊഗ്രാഫിയിലും മികവ് പുലർത്തിയ ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് തീർച്ച. എക്സ്റ്റൻഡഡ് വെർഷനിൽ പരിഭാഷ ചെയ്തിരിക്കുന്നത് കൊണ്ട് രംഗങ്ങൾ ഒന്ന് പോലും വിടാതെ നിങ്ങൾക്ക് കാണാവുന്നതാണ്.