Badhaai Ho
ബധായി ഹോ (2018)

എംസോൺ റിലീസ് – 1025

ഭാഷ: ഹിന്ദി
സംവിധാനം: Amit Ravindernath Sharma
പരിഭാഷ: പ്രവീൺ അടൂർ
ജോണർ: കോമഡി, ഡ്രാമ
Download

5781 Downloads

IMDb

7.9/10

Movie

N/A

ഒരു സാധാരണ ഇന്ത്യൻ മധ്യവർഗകുടുംബത്തിന്റെ താളം തെറ്റിക്കുന്ന പ്രധാന ഘടകം എന്താകും? പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം, അസുഖം, മരണം അങ്ങനെ എന്തുമാകാം. എന്നാൽ കൗശിക്കുകളുടെ ജീവിതം കീഴ്മേൽ മറിച്ചത് ഒരു ഗർഭമാണ്. വീട്ടിൽ ഒരു കുഞ്ഞതിഥി വരാൻ പോകുന്നു എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇരുപത്തഞ്ചുകാരനായ നകുലും (ആയുഷ്മാൻ ഖുറാന) അനിയൻ ഗുലറും. ആ ഒരൊറ്റ വിശേഷം ആ കുടുംബവും അവർ താമസിക്കുന്ന റയിൽവേ കോളനിയും ഉൾക്കൊള്ളുന്നത് രസച്ചരട് മുറിയാതെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ അമിത് ശർമ്മ.

യാഥാസ്ഥിക കുടുംബത്തിൽ ഈ സംഭവം ഉണ്ടാക്കുന്ന കോലാഹലം അവിസ്മരണീയമാക്കിയിരിക്കുകയാണ് എല്ലാ നടന്മാരും നടിമാരും. അമ്മൂമ്മ കഥാപാത്രം ചെയ്യുന്ന സുരേഖ സിക്രി, നകുലന്റെ അച്ഛനായി എത്തുന്ന ഗജ്‌രാജ് റാവുവു എന്നിവർ പ്രത്യേക പരാമർശം അർഹിക്കുന്നു. ഒരു നിമിഷം പോലും ചിരി നിർത്താൻ പറ്റാത്ത കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ബധായി ഹോ.