എം-സോണ്‍ റിലീസ് – 2549
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Vincenzo Natali |
പരിഭാഷ | അരുൺ ബി. എസ് |
ജോണർ | ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
തികച്ചും അപരിചിതരും വ്യത്യസ്ത സ്വഭാവക്കാരുമായ ആറ് പേർ എങ്ങനെയോ ഒരു ക്യൂബിന്റെ ആകൃതിയിലുള്ള മുറിയിൽ അകപ്പെടുന്നു. അവരെ ആര് കൊണ്ടുവന്നെന്നോ, എന്തിന് കൊണ്ടുവന്നെന്നോ ആർക്കും അറിയില്ല. ആ മുറിക്ക് മുകളിലും താഴെയും ചുറ്റിനുമെല്ലാം അത്തരത്തിലുള്ള മുറികൾ മാത്രമേയുള്ളൂ.
പല മുറികളിലും മരണം വിതയ്ക്കുന്ന കെണികളുണ്ട്. ഓരോ മുറിക്കും വ്യത്യസ്ത നമ്പറുകളുണ്ട്. ബുദ്ധിപൂർവ്വം ഈ നമ്പറുകൾ ഉപയോഗിച്ച് അവർക്ക് രക്ഷപെടാനാകുമോ? അതോ അവരെല്ലാം കെണിയിലകപ്പെട്ട് മരിക്കുമോ?
അതറിയാൻ 1997-ൽ പുറത്തിറങ്ങിയ ‘ക്യൂബ്’ (Cube) എന്ന കനേഡിയൻ സയൻസ് ഫിക്ഷൻ ഹൊറർ ചലച്ചിത്രം കാണുക. കണക്കുകൂട്ടലുകളിലൂടെ പ്രശ്നം പരിഹരിക്കുന്ന വിധത്തിലുള്ള കഥാഗതിയും വ്യത്യസ്തമായ അവതരണ ശൈലിയുമുള്ള ഈ ചിത്രം ത്രില്ലർ പ്രേമികൾക്ക് തികച്ചും വേറിട്ടൊരു അനുഭവമായിരിക്കും. പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം വിൻസെൻസോ നതാലിയാണ് സംവിധാനം ചെയ്തത്.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന ക്യൂബ് മുറികൾ പിന്നീട് വ്യാവസായിക മേഖലയിൽ അത്തരത്തിലുള്ള നിർമ്മിതികൾക്കു വഴിതെളിച്ചു. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ മികച്ച വിജയത്തെ തുടർന്ന് 2002-ൽ ഇതിന്റെ സീക്വൽ ആയി ‘ക്യൂബ് 2 : ഹൈപ്പർ ക്യൂബ് (Cube 2 : Hypercube)’ എന്ന ചിത്രവും 2004-ൽ പ്രീക്വൽ ആയി ‘ക്യൂബ് സീറോ (Cube Zero)’ എന്ന ചിത്രവും പുറത്തിറങ്ങുകയുണ്ടായി.