Gone Baby Gone
ഗോൺ ബേബി ഗോൺ (2007)

എംസോൺ റിലീസ് – 2557

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Ben Affleck
പരിഭാഷ: പ്രജുൽ പി
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി
Download

5903 Downloads

IMDb

7.6/10

അമേരിക്കയിലെ ബോസ്റ്റണിൽ വച്ച് നാലു വയസ്സുകാരി അമാൻ്റ മക്രീഡിയെ അവളുടെ വീട്ടിൽ നിന്നും ആരോ തട്ടിക്കൊണ്ടു പോകുന്നു. പോലീസിന്റെ അന്വേഷണം വഴിമുട്ടിയ സമയത്ത് അമാൻ്റയുടെ ആൻ്റി, ബീട്രിസ് മക്രീഡി സ്വകാര്യ കുറ്റാന്വേഷകരും, കാമുകീ കാമുകൻമാരുമായ പാട്രിക്ക് കെൻസിയെയും, ആൻജി ജനേറൊയേയും അന്വേഷണത്തിൻ്റെ ചുമതല ഏൽപിക്കുന്നു. ബോസ്റ്റൺ പോലീസ് ക്യാപ്റ്റൻ ജാക്ക് ഡോയലിൻ്റെ നിർദ്ദേശ പ്രകാരം അവർ പോലീസ് ഉദ്യോഗസ്ഥരായ റെമിയുടേയും, നിക്കിൻ്റേയും കൂടെച്ചേർന്ന് അന്വേഷണം ആരംഭിക്കുന്നു. ആ അന്വേഷണം അവർ രണ്ടുപേരുടേയും ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു.

ഡെന്നിസ് ലെഹേനിൻ്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രം പ്രശസ്ത ഹോളിവുഡ് നടനായ ബെൻ അഫ്ലെക്കാണ് സംവിധാനം ചെയ്തിരിക്കുന്നത്.